സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/ഭക്ഷണത്തിലൂടെയുള്ള ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ഭക്ഷണത്തിലൂടെയുള്ള ആരോഗ്യം

ഒരു സാധാരണ കുടുംബത്തിലെ കുട്ടിയാണ് സനൂപ്. അവന് എപ്പോഴും പുറത്തുള്ള ആഹാരം കഴിക്കുന്നതിലാണ് താൽപര്യം. അവന്റെ അച്ഛനമ്മമാർ വീട്ടിൽ സമൃദ്ധമായ പച്ചക്കറികൾ കൊണ്ട് ഭക്ഷണം ഉണ്ടാക്കി എന്നാൽ അവൻ അത് കഴിക്കാൻ കൂട്ടാക്കിയില്ല. അങ്ങനെ കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവനാകെ വണ്ണം വയ്ക്കുകയും ശ്വാസം മുട്ടൽ പോലുള്ള അസുഖങ്ങൾ വരുകയും ചെയ്തു. അവൻ ആകെ ക്ഷീണിതനായി. പെട്ടെന്ന് തന്നെ അവൻ അമ്മയോടൊപ്പം ആശുപത്രിയിൽ പോയി എന്നാൽ വിറ്റാമിനുകളുടെ ഒരംശം പോലും അവന്റെ ശരീരത്തിലുണ്ടായിരുന്നില്ല. ഡോക്ടർ അവന്റെ അമ്മയോട് പറഞ്ഞു. ഈ കുട്ടിക്ക് കൂടുതൽ പച്ചക്കറികൾ കഴിക്കുകയും വ്യായാമവും വേണം. എന്നാൽ വീട്ടിൽ പോയ സനൂപ് പച്ചക്കറികൾ ഒന്നും തന്നെ കഴിക്കാനാവാതെ വെറുപ്പോടെ നോക്കിനിന്നു കാരണം അവൻ പച്ചക്കറികൾ ഇതുവരെ കഴിച്ചിട്ടില്ല. എന്നാലും അമ്മ പച്ചക്കറികൾ കൊണ്ട് കാർട്ടൂണിലെ അവനിഷ്ടമുള്ള കഥാപാത്രങ്ങളുടെ രൂപത്തിൽ ഭക്ഷണം ഉണ്ടാക്കി കൊടുത്തു. അങ്ങനെ അവൻ പച്ചക്കറികൾ കഴിക്കാൻ തുടങ്ങി. അങ്ങനെ അവൻ ആരോഗ്യമുള്ള ഒരു കുട്ടിയായി മാറുകയും ചെയ്തു. അവനിഷ്ടമുള്ള രൂപത്തിൽ ഭക്ഷണം ഉണ്ടാക്കിയ അമ്മയോട് അവൻ നന്ദി പറഞ്ഞു.

രാജി ആർ
(9 B) സി എം ജി എച്ച് എസ് എസ്, പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ