സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/അക്ഷരവൃക്ഷം/പുറത്ത് ഇറങ്ങരുത്, പിടിവീഴും
പുറത്ത് ഇറങ്ങരുത്, പിടിവീഴും
മലർവാടി ഗ്രാമത്തിലെ ഒരു കൊച്ചു കുടിലിൽ ആയിരുന്നു വാസന്തിയുടെയും മകളുടെയും താമസം. വാസന്തിക്ക് എല്ലാമായി മക്കളായ അനിതയും, അഖിലും മാത്രമാണ് ഉണ്ടായിരുന്നത്. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗണ്‍ ആയ ഒരു ദിവസം അഖിൽ പുറത്ത് പോകുവാൻ ഒരുങ്ങുകയായിരുന്നു. അപ്പോൾ അനിത ഇത് കണ്ടു. അനിത അമ്മയോട് പറഞ്ഞു. 'അമ്മ അഖിലിനോട് ചോദിച്ചു, നീ എങ്ങോട്ടാ പോകുന്നേ? അപ്പോൾ അഖിൽ, കൂട്ടുകാരനായ അമലിന്റെ ബൈക്കിൽ കറങ്ങാൻ പോവുകയാണെന്ന് പറഞ്ഞു. അപ്പോൾ അവർ, ലോക്ക് ഡൗണ്‍ സമയത്ത് പുറത്ത് ഇറങ്ങിയാൽ പോലീസ് പിടിക്കുമെന്നും, ലോക്കപ്പിൽ ഇടുമെന്നും മകനോട് പറഞ്ഞു. പക്ഷെ, അഖിൽ ഇതൊന്നും വകവെച്ചില്ല. അമലിന്റെ ബൈക്കിൽ അഖിൽ കേറിപോയി. സന്ധ്യാസമയത് വാസന്തിയുടെ ഫോണിലേക്ക് ഒരു വിളി വന്നു. പോലീസ് സ്റ്റേഷൻ നിൽ നിന്ന് ആയിരുന്നു. അഖിലും, അമലും പോലീസ് കസ്റ്റഡിയിൽ ആണെന്ന് അറിഞ്ഞു. ഉടനെ അനിതയെയും കൂട്ടി വാസന്തി പോലീസ് സ്റ്റേഷനിൽ എത്തി. സ്റ്റേഷനിലെ പോലീസുകാരൻ പറഞ്ഞു, ഒന്നുകിൽ പിഴ അടച്ചിട്ട് അവരെ കൂട്ടിയിട്ട് പോകാം, അല്ലെങ്കിൽ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. അപ്പോൾ വാസന്തി ആലോചിച്ചിട്ട് പറഞ്ഞു, സാറേ, അവർ തടവ് ശിക്ഷ അനുഭവികട്ടെ. എന്നാലേ, ഇവരെ പോലെ കറങ്ങി നടക്കുന്നവർക്ക് ഒരു പാഠം ആവുകയുള്ളൂ. ഇത് കേട്ട പൊലീസുകാർ വാസന്തിയെ അഭിനന്ദിച്ചു. ഇതുപോലെ എല്ലാ ജനങ്ങളുടെയും സഹകരണം ഞങ്ങൾക്ക് കിട്ടിയാൽ ഈ കോറോണയെ വേഗം ഇന്ത്യയിൽ നിന്ന് തുരത്താം എന്നും പൊലീസുകാർ പറഞ്ഞു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ