സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/ശുചിത്വ ബോധം നമ്മളിൽ
ശുചിത്വ ബോധം നമ്മളിൽ
ൽഇന്ന് പരിസ്ഥിതി മലിനീകരണം ഒരു വലിയ പ്രശ്നമായി മാറുകയാണ്. ഭൂമിയും മണ്ണും ജലവും വായുവും ഒരു പോലെ മലിനമാവുകയാണ്. നഗരങ്ങളും വ്യവസായങ്ങളും വളരുമ്പോൾ സ്വാഭാവികമായി ജനങ്ങളും പെരുക്കുന്നു. അപ്പോൾ മാലിന്യങ്ങളും കുന്ന് കൂടുന്നു. പരിസ്ഥിതി മലിനമായാൽ പല മാരക രോഗങ്ങളും നമ്മേ പിടികൂടും. എന്നാൽ, മാലിന്യങ്ങൾ വേണ്ട പോലെ കൈകാരം ചെയ്യാൻ വേണ്ട സംവിധാനങ്ങൾ കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും വേണം. ഇല്ലെങ്കിൽ പിരിസ്ഥിതി നശിക്കും.രോഗങ്ങൾ പടർന്ന് പിടിക്കും. വലിയ ആശുപത്രികളോ പുതിയ മരുന്നുകളോ കണ്ടത്തിയത് കൊണ്ട് ഈ പ്രശ്നത്തിന് യാതൊരു പരിഹാരവും ഉണ്ടാകുന്നില്ല. വീടും പരിസരവും എപ്പോഴും വുത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങൾ അനിവശ്യമായി വലിച്ചെറിയരുത്. മാലിന്യങ്ങൾ വീണ്ടും ഉപയോഗിക്കാൻ പറ്റുന്നതാണെങ്കിൽ വീണ്ടും ഉപയോഗിക്കുക. ജൈവ മാലിന്യങ്ങൾ കൃഷിയിടങ്ങളിൽ ജൈവവളമായി ഉപയോഗിക്കാം. പ്ലാസ്റ്റിക്കോ മറ്റോ ആണെങ്കിൽ വ്യത്യസ്ഥ കരകൗശല വസ്തുക്കളുടെ നിർമാണത്തിന് ഉപ്പയോഗിക്കാം. ഇങ്ങനെ ഓരോരുത്തരും ചെയ്താൽ നമ്മുടെ നാടിനെ നമുക്ക് രക്ഷിക്കാൻ സാധിക്കും. പണ്ട് കാലങ്ങളിൽ പരിസ്ഥിതി ശുചീകരണത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം, അത് അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. മാത്രമല്ല അന്ന് ഇന്നത്തെ പോലെ അധികം മാലിന്യങ്ങളും ഉണ്ടായിരുന്നില്ല. പ്രകൃതി എന്ന അമ്മയെ നാം എന്നും കാത്ത് സൂക്ഷിക്കണം.അത് ഒരിക്കലും മരിക്കാൻ പാടില്ല. പ്രകൃതിയുടെ ആരോഗ്യം സംരക്ഷിച്ചാലേ നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ശുദ്ധവും കഴിക്കുന്ന ഭക്ഷണം പോഷകസമൃദ്ധം ആക്കുകയുള്ളൂ. നാം ഈ പ്രശ്നത്തിൽ നിന്ന് അതിജീവിച്ചാൽ വരും തല മുറയ്ക്കും നമുക്കും അത് ഉപകാരപ്പെടും.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം