സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ 2019

സമീർ പൈക്കാട്ട് (കൈറ്റ് മാസ്റ്റർ)

ലിറ്റിൽ കൈറ്റ്സ്

വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. സബ് ജില്ല ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുൾപ്പെടെ മികച്ച റെക്കോർഡ് ആണ് സ്കൂൾ ഐ.ടി ക്ലബിനുള്ളത്. 2017-18 അധ്യായന വർഷത്തിൽ ഇത് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇൻ്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ധ പരിശീലനം നൽകി. ആ വർഷം നടന്ന കിഴിശ്ശേരി സബ് ജില്ലാ ഐ.ടി മേളയിൽ സ്‍ക‍ൂൾ ഓവറോൾ കിരീടം കരസ്ഥമാക്കുകയുണ്ടായി. 2018-19 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അധ്യായനവർഷം ഐ.ടി ക്ലബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പുതിയ രൂപം പ്രാപിച്ചപ്പോഴും ഈ സ്കൂൾ ആദ്യഘട്ടത്തിൽ തന്നെ യുണിറ്റ് നേടിയെടുത്തു. വിവിധ മേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു.