ശ്രീ രാമാ ഗുരുകുലം എൽ.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീരാമ ഗുരുകുലം എൽ പി സ്കൂൾ ( ചരിത്രം )

ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം നൽകുന്ന വിദ്യാലയം .തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ ദേശത്തു അല്പം ഉയർന്ന പ്രദേശത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയം 1924 ൽ ആണ് സ്ഥാപിതമായത് .അന്ന് പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകാനായി സ്ഥാപിച്ച ഈ വിദ്യാലയം കടവത്തൂർ ഹിന്ദു girls എലിമെന്ററി സ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് .പിന്നീട് മാനേജർ ആയിരുന്ന ശ്രീ രാമൻ ഗുരുക്കളുടെ ഓർമയ്ക്കായി ശ്രീ രാമഗുരു കുലം എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി . കടവത്തൂരിലെ പയേരി വീട്ടിൽ കെ എ ഭാനുമതി ആണ് ഇന്നത്തെ സ്കൂൾ മാനേജർ .പ്രതിഭാശാലികളായ നിരവധി പേർ അക്ഷരാഭ്യാസത്തിന്റെ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത് .

നാരായണി ടീച്ചർ ,ഗോവിന്ദൻ മാസ്റ്റർ ,പയേരി അച്ചു മാസ്റ്റർ ,കെ പി ചാത്തുക്കുട്ടി മാസ്റ്റർ ,പി ദേവി ടീച്ചർ ,എൻ ലീല ടീച്ചർ തുടങ്ങി പ്രഗത്ഭരായ അധ്യാപകർ ജോലി ചെയ്ത സ്ഥാപനമാണിത് .പ്രധാനാധ്യാപികയും മൂന്ന്   സഹ അധ്യാപകരും ഒരു ഭാഷാധ്യാപകനും അടക്കം അഞ്ചു പേരാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് .