ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് ആൻഡ് ഗൈഡ്

ഒക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് വിഭാഗത്തിനു ഒരു യൂണിറ്റും ഗൈഡ് വിഭാഗത്തിൽ രണ്ട് യൂണിറ്റും പ്രവർത്തിക്കുന്നു. സ്കൗട്ടിന്റെ ചുമതല നിർവഹിക്കുന്നത് ഷിബിൻ സാറും ഗൈഡിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് രമ ടീച്ചറും പ്രസീദ ടീച്ചറുമാണ്.

  • കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

നമ്മുടെ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ 500 മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവ കോതമംഗലം ജില്ല അസോസിയേഷന് നൽകി.

  • പച്ചക്കറിത്തോട്ടം

നമ്മുടെ സ്കൂളിലെ എല്ലാ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾക്ക് വിത്തുകളും പച്ചക്കറി തൈകളും വിതരണം

ചെയ്തു.സ്കൂളിലെ പച്ചക്കറിത്തോട്ടം സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് സ് കൗട്ട് ആൻഡ് ഗൈഡ്

കുട്ടികളാണ്.

  • കുട്ടിക്കൊരു ലൈബ്രറി

വിദ്യാർത്ഥികളിലെ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റ ഭാഗമായി ആയി പാവപ്പെട്ട രണ്ടു കുട്ടികൾക്ക്

ലൈബ്രറിക്ക് വേണ്ട ഷെൽഫും ,ബുക്കുകളും കുട്ടികൾ നൽകുകയുണ്ടായി.

  • ദിനാചരണങ്ങൾ

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ അവരുടെ വീട്ടിൽ ഫലവൃക്ഷതൈകൾ

നടുകയുണ്ടായി. ഗാന്ധിജയന്തി ദിനത്തിൽ സ്കൂളും പരിസരങ്ങളും വൃത്തിയാക്കി. സ്വാതന്ത്ര്യ ദിനം നല്ല രീതിയിൽ

ആഘോഷിച്ചു

  • രാജ്യപുരസ്കാര് ടെസ്റ്റ്

ഈ വർഷം കോതമംഗലം മാർ ഏലിയാസ് സ്കൂളിൽ നടന്ന രാജ്യപുരസ് കാർടെസ്റ്റിൽ 16 സ് കൗട്ട് കളും 11

ഗൈഡുകളും പരീക്ഷ എഴുതുകയുണ്ടായി

പച്ചക്കറിത്തോട്ടം
കുട്ടിക്കൊരു ലൈബ്രറി
കുട്ടിക്കൊരു ലൈബ്രറി