ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/സ്കൗട്ട്&ഗൈഡ്സ്/2025-26
പട്രോൾ ലീഡേഴ്‌സ് ക്യാമ്പ്
സ്കൗട്ട് & ഗൈഡ് കോതമംഗലം ജില്ലാ അസോസിയേഷൻ നടത്തിയ പട്രോൾ ലീഡേഴ്‌സ് ക്യാമ്പ് ഓഗസ്റ്റ് 14,15,16 തീയതികളിൽ പൈങ്ങോട്ടുർ സെന്റ് ജോസഫ് സ്കൂളിൽ വച്ച് നടന്നു.എസ് എൻ എച്ച് എസ് എസ് ഇൽ നിന്നും 4 സ്കൗട്ട്സ് ഉം 5 ഗൈഡ്സ് ഉം പങ്കെടുത്തു.
ഗാന്ധിജയന്തി
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സ്കൗട്ട്സ് & ഗൈഡ്സ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ സർവമതപ്രാർത്ഥന നടന്നു. സ്കൂൾ പരിസരശുചീകരണം നടത്തി.
ദ്വിതിയ സോപാൻ ടെസ്റ്റ്
ഒക്ടോബർ 10,11 തിയതികളിലായി കോടനാട് ബസേലിയോസ് ഓഗൻ പബ്ലിക് സ്കൂളിൽ നടന്ന ദ്വിതിയ സോപാൻ ടെസ്റ്റ് ക്യാമ്പിൽ സ്കൂളിലെ 26 ഗൈഡ്സ് ഉം 12 സ്കൗട്ട്സ് ഉം പങ്കെടുത്തു.
| Home | 2025-26 |