ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


വായനാദിനം

ശ്രീ നാരായണ സ്കൂൾ തൃക്കണാർവട്ടം അയ്യപ്പൻകാവ് വായനാദിനം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു.കഥാകൃത്തും സംവിധായകനുമായ ശ്രീ വിനോദ്കൃഷ്ണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.എച്ച്എം ശ്രീമതി ലേഖ ലാൽ സ്വാഗതം ആശംസിച്ചു.പി ടിഎ പ്രസിഡണ്ട് അഡ്വ: ഗിരീഷ് അദ്ധ്യക്ഷം വഹിച്ചു.

മലയാളം അദ്ധ്യാപകരായ ശ്രീമതി നിഷ നായർ പി,സിനി .വി എന്നിവരെക്കൂടാതെ ഹയർസെക്കൻറ റി വിഭാഗം മലയാളം അദ്ധ്യാപകനായ ശ്രീ വിനോദ്,സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുമീര തുടങ്ങിയവരും സംസാരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും പുസ്തക പ്രദർശനവും ഉണ്ടായിരുന്നു.