Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ അതിജീവിക്കാം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം അഭിമുഖീകരിക്കുന്ന ഒരു മഹാവിപത്താണ് കൊറോണ ഈ മഹാമാരിയെ നേരിടാൻ നമുക്ക് ആദ്യം വേണ്ടത് ശുചിത്വമാണ്.
ശുചിത്വം ആവശ്യവും ആയുധവും ആണ്. നമ്മുടെ ശ്രീനാരായണഗുരുദേവൻ ഒരേസമയം ആയുധവുമായി ഉപദേശിച്ച ശീലമാണ് ശുചിത്വം. ഒരുപക്ഷേ മലയാളിയുടെ ഇന്നത്തെ മികച്ച ശുചിത്വ ബോധത്തിന് അടിത്തറയിട്ടത് ഗുരുദേവൻറെ ഈ മാതൃക വിപ്ലവമായിരുന്നു. ദിവസവും അടിച്ചുനനച്ചു കുളിക്കുക, വീടും പരിസരവും ശുചിയായി പാലിക്കുക, ഭക്ഷണം ശുദ്ധിയുള്ളതു മാത്രം കഴിക്കുക. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്ത മായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിങ്ങനെ എല്ലാം ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്നതാണ് ശുചിത്വം.
കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതിപ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു. കരയും കടലും മഞ്ഞും മഴയും എല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാക്കി. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. . വിശാലമായ ഈ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി ഭരണകൂടം അനുശാസിക്കുന്ന നിബന്ധനകൾ നമ്മൾ പാലിക്കേണ്ടതാണ്. എങ്കിൽ മാത്രമേ ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർ പറയുന്നതും നമ്മൾ അനുസരിക്കേണ്ട താണ്. പുറത്തിറങ്ങി നടക്കാതിരിക്കുക, കൂട്ടം കൂടി നിൽക്കാതിരിക്കുക അത്യാവശ്യത്തിന് പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, പനി ചുമ എന്നീ ലക്ഷണങ്ങൾ തോന്നുമ്പോൾ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുക. ആരുമായും സമ്പർക്കം ഇല്ലാതെ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്.
ഇന്ത്യ പോലുള്ള ജനസാന്ദ്രതയേറിയ ഒരു രാജ്യത്ത് സാമൂഹ്യ വ്യാപനം തടയുവാൻ സാധിക്കുക വഴി ലോകരാഷ്ട്രങ്ങൾക്ക് ഭാരതം ഒരു മാതൃക ആയിത്തീരും ഇന്ന് കേരളത്തിൽ ഇതിന് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഇതിന് ഒരു ഉദാഹരണമാണ്. പൊതുജന ആരോഗ്യ രംഗത്ത് കേരളത്തിൻറെ ഇന്നത്തെ പ്രവർത്തനം ലോകരാജ്യങ്ങൾ വരെ പ്രശംസിക്കുന്ന ഒന്നാണ്. അതുകൊണ്ട് നമ്മൾ ഈ മഹാമാരിയെ തുരത്തി ഓടിക്കും. നമ്മൾ ഒത്തൊരുമിച്ച് മഹാമാരി എന്ന യുദ്ധത്തെ അതിജീവിക്കും!! അതിജീവിക്കും ! അതിജീവിക്കും!
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|