വർഗ്ഗം:"തിരികെ സ്‌കൂളിലേക്ക് " പ്രവേശനോത്സവ ഫോട്ടോകൾ
പ്രവേശനോത്സവം
ജി എം എൽ പി സ്കൂൾ ചേലേരി ഈ വർഷത്തെ പ്രവേശനോത്സവം ഉത്സവഭരിതമായിരുന്നു. രാവിലെ തന്നെ പുത്തനുടുപ്പും വർണ്ണക്കുടയും പുസ്തകങ്ങളുമായി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി. ഏറെ പ്രതീക്ഷകളുമായി സ്കൂളിലെത്തിയ കുട്ടികൾക്ക് വർണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പി ടി എ യും ചേർന്ന് നൽകിയത്. ബലൂണുകളും തോരണങ്ങളും ചാർത്തി വിദ്യാലയം കുട്ടികളെ വരവേൽക്കാൻ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു.
ജൂൺ 3 രാവിലെ 10.30 നു കാര്യപരിപാടികൾ ആരംഭിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് ഹെഡ്മിസ്ട്രസ് സുനിത പി ഏവരെയും സ്വാഗതം ചെയ്തു.പരിപാടിയിൽ അധ്യക്ഷത വഹിച്ചത് പി ടി എ പ്രസിഡന്റ് ഹിലർ സി എച് ആണ്.ഉദ്‌ഘാടനകർമം വാർഡ് മെമ്പർ ശ്രീമതി നാസിഫ പി വി നിർവഹിച്ചു.
നവാഗതരായി സ്കൂലേക്ക് എത്തിയ മുഴുവൻ കുട്ടികൾക്കും വിദ്യാല വികസനസമിതിയുടെ സഹായത്തോടെ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു .തുടർന്ന് പ്രവേശനോത്സവത്തിന് സന്നിഹിതരായ മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസം നൽകി ആദ്യദിനം മധുരമുള്ളതാക്കി.
""തിരികെ സ്‌കൂളിലേക്ക് " പ്രവേശനോത്സവ ഫോട്ടോകൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.
-
BS21 PTA 38055 1.jpg 1,066 × 1,280; 155 കെ.ബി.