വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും
പരിസ്ഥിതിയും മനുഷ്യനും
പരിസ്ഥിതിയും മനുഷ്യനും ദൈവചൈതന്യം ഒന്നായി ഭവിക്കുന്നിടത്ത് ജീവിതം സുഖ പൂർണ്ണമാകുന്നു. ഇതാണ് ഭാരതീയദർശനം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൃത്രിമവും അധർമ്മ പൂരിതവുമാകുമ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നു മനുഷ്യജീവിതവും ശിഥിലമാകുന്നു. ഭൂമിയും ജലവും വായുവുമെല്ലാം ദുഷിച്ചു പോകുന്നു. പ്രകൃതിയും മനുഷ്യനും ഹിതകാരികളായി വർദ്ധിക്കുമ്പോഴേ ശ്രേയസ് ഉണ്ടാകൂ. ഇന്നത്തെ ഭൂമിയുടെ പരിസര അവസ്ഥ മനുഷ്യരാശിയുടെ നില നിൽപ്പിന് ഭീഷണി ആയി തീർന്നിരിക്കുന്നു. സത്യത്തെ എന്ന സത്യത്തെ പല ലോകരാഷ്ട്രങ്ങളും ഇന്ന് ഉറക്കെ ചിന്തിക്കാനും തുറന്നു പറയുവാനും തുടങ്ങിയിരിക്കുന്നു. മനുഷ്യൻ പ്രകൃതിയെ സ്നേഹിക്കുന്നില്ല. ഈശ്വര ചൈതന്യം എന്നതിന്റെ മഹത്വം മനസ്സിലാക്കാൻ മനുഷ്യൻ വിമുഖത കാട്ടുന്നു. മനുഷ്യൻ പരിസ്ഥിതിയെ ( കടൽ, ജലം....) മലിനമാക്കി കൊണ്ടിരിക്കുന്നു. പരിസ്ഥിതി പൂരകം അല്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പരിസ്ഥിതി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സമുചിതമായ ഒരു ആരോഗ്യനയം ആവിഷ്കരിച്ചു നടപ്പാക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതി വിഷയങ്ങളെ സംബന്ധിച്ച് നിരവധി നിയമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പരിസ്ഥിതി സംരക്ഷണത്തിനായി ഒരു പൊതുനിയമം ആവശ്യമായിരുന്നു. നിലവിലെ നിയമങ്ങൾ നിശ്ചിത തരത്തിലുള്ള മലിനീകരണത്തെയും പ്രത്യേകയിനം വിഷം മാലിന്യങ്ങളോ സംബന്ധിച്ച് ആയിരുന്നു.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം