വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/അക്ഷരവൃക്ഷം/മാറുന്ന പ്രകൃതിയും മറികടക്കാൻ പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന പ്രകൃതിയും മറികടക്കാൻ പ്രതിരോധവും

ഇന്ന് നമ്മുടെ ലോകം മുഴുവൻ കൊറോണ വൈറസിന്റെ പിടിയിൽ ആണ്. ഇത് അനേകം ആളുകളെ കൊന്ന് ഒടുക്കി. ഇതിനേക്കാൾ വലിയ പേമാരിയും, പ്രളയവും ഒക്കെ നേരിട്ടവരാണ് നമ്മൾ. ഇവിടെ വേണ്ടത് ഭയം അല്ല ജാഗ്രതയും ശുചിത്വവും ആണ്. രോഗം വരാതിരിക്കാൻ നമ്മൾ നോക്കിയാൽ നമ്മുടെ ജീവൻ ഒരു വൈറസും കാർന്ന് തിന്നുകയില്ല. ഈ ഗുരുതരാവസ്ഥയെ നിയന്ത്രിക്കാൻ നമ്മുടെ അധികാരികൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഒരു തരത്തിൽ ഇത് നല്ലതാണ്. അടിക്കടി ഉയരുന്ന മരണനിരക്ക് കുറയ്ക്കാൻ ഇത് സഹായിച്ചു. കുറെ ആളുകൾക്ക് രോഗം ഭേദം ആയി ആരോഗ്യം വീണ്ടെടുത്തു. ഈ വാർത്ത നമുക്ക് കുറെ ആശ്വാസം പകർന്നു. മറ്റൊരു പ്രശ്നം ഇതിന്റെ ദോഷഫലം ആണ്. പാവപ്പെട്ട അനേകം കുടുംബം ഇന്ന് ദയനീയാവസ്ഥയിലാണ്. കൂലി പണിക്ക് പോകുന്നവരാണ് ശരിക്കും വഴി മുട്ടിയത്. എത്രയോ നല്ല മനുഷ്യർ ഇന്ന് പാവങ്ങൾക്ക് ആഹാരവും മറ്റും സൗജന്യമായി നൽകുന്നു നമ്മൾ മാതൃക ആക്കേണ്ടത് അവരെ ആണ്. നമ്മൾ ഇന്ന് സുരക്ഷിതരായിരിക്കുന്നതിന്റെ മുഖ്യ പങ്ക് നമ്മുടെ നിയമ പാലകർക്കും ആരോഗ്യപ്രവർത്തകർക്കും ആണ്. നിയമം ലംഘിച്ച് പുറത്ത് ഇറങ്ങിയാൽ തക്കതായ ശിക്ഷ കിട്ടും എന്ന് ഉള്ളത് കൊണ്ടാണ് ഇന്ന് നമ്മളിൽ പലരും വീട്ടിൽ ഇരിക്കുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ തടയുക എന്നതാണ്. ഇന്ന് എല്ലാ തരത്തിലും പ്രകൃതി സുരക്ഷിതയാണ്. മനുഷ്യന്റെ കടന്നു കയറ്റം ഇപ്പോൾ ഒട്ടും തന്നെ ഇല്ല. നമ്മുടെ ജീവൻ വെറും ഒരു വൈറസിനു ഉള്ളത് അല്ല നമ്മുടെ ജീവൻ നമ്മുടെ കൈകളിൽ ആണ് എന്ന ബോധം ആണ് വേണ്ടത്. അതിനായി വ്യക്തി ശുചിത്വം ഉറപ്പാക്കിയെ തീരു...

ആദിത്യൻ. എസ്
9 A വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം