വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ.......

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം കൊറോണയെ.......

നിപ്പയും പ്രളയവുംവില്ലൻ ആയപ്പോൾ വില്ലൻ ആയപ്പോൾ അവയെ നിസ്സാരമാക്കാൻ കഴിയുന്ന ധീരരുടെ രക്തം സിരകളിൽ ഒഴുകുന്ന നാട് ! ആരോഗ്യമേഖലയിലെ ലോക മാതൃക!നമ്മുടെ കേരളം!പരിസ്ഥിതിയുടെ കോമളതകൊണ്ടുംശുചിത്വത്തിന്റെ സംസ്കാരം കൊണ്ടും ലോകപ്രതിരോധത്തിന്റെ ലോക മാതൃക കൊണ്ടും മറ്റു സംസ്ഥാനങ്ങൾക്ക് എന്തിന് ലോകത്തിന് വരെ ഒരു പുത്തൻ ആശയമായി തീർന്നിരിക്കുകയാണ് നമ്മുടെ കേരളം. ചൈനയിലെ വുഹാനിൽനിന്ന് പൊട്ടിപുറപ്പെട്ട "കൊറോണ"എന്ന കുഞ്ഞൻ വൈറസ്,ഇന്ന് ലോകത്തിന്റെ എല്ലാഗതിയേയും തന്നെ മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ്.ഈ കൊറോണ മൂലം ലോകത്തിൻറെ ആരോഗ്യ മേഖലയും സാമ്പത്തിക മേഖലയും വ്യവസായ വിനോദ മേഖലകളും എന്നുവേണ്ട സകല മേഖലകളും വളരെയധികം പ്രതിസന്ധിയിലായിരിക്കുകയാണ് .ഈ കൊറോണാ വൈറസിനെ അതിവ്യാപനം ചൈന അമേരിക്ക, സ്പെയിൻ, ഇറ്റലി, ജർമനി, കൊറിയ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയും ഏകദേശം ഒന്നര ലക്ഷത്തോളം ആളുകൾ മൃതിയടയുകയും ചെയ്തു.ഈ കൊറോണ ഇപ്പോൾ നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നു. ഇത് ആദ്യം ബാധിച്ചത് തൃശ്ശൂർ ജില്ലയിലെ വ്യക്തിക്കാണ് . കേരളത്തിലെ ഏകദേശം എല്ലാ ജില്ലകളിലും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഈ കുഞ്ഞൻ വൈറസ് വളരെ അപകടകാരിയായതിനാൽഇതിന്റെ വ്യാപനം നമ്മൾ അതീവ ജാഗ്രതയോടെ നേരിടേണ്ടിയിരിക്കുന്നു.നിപ്പയേയും പ്രളയത്തെയും തകർത്തു വിട്ട നമുക്ക് ഇതിനെയും അതിജീവിക്കാൻ സാധിക്കും.ഇതിനെ തകർക്കാൻ നമുക്ക് പല മുൻകരുതലുകളും എടുക്കാൻ ആവും. മറ്റുള്ളവരോട് ഇടപഴകാതിരിക്കുന്നതിലൂടെ, രോഗത്തിൻറെ സംശയമുണ്ടെങ്കിൽ ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ആകുന്നതിലൂടെ കൃത്യമായ രോഗപ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലൂടെ, സാമൂഹിക അകലം പാലിക്കുന്നതിലൂടെ സർക്കാർ തരുന്ന നിർദേശങ്ങൾ ജാഗ്രതയോടെ പാലിക്കുന്നതിലൂടെ ഒക്കെ നമുക്ക് ഈ വൈറസിനെ ഇവിടെ നിന്ന് തുരത്താൻ സാധിക്കും.ഇപ്പോൾ സർക്കാർ നൽകിയിരിക്കുന്ന ലോക ഡൗൺ നിർദേശത്തിലൂടെ വീട്ടിലായിരിക്കുന്ന നമുക്ക് നമ്മുടെ സർഗ്ഗശേഷികളെ പൊടിതട്ടിയെടുക്കാനാകും.നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗ വാസനകളെ സമൂഹത്തിനുമുമ്പിൽ കൊണ്ടുവരാൻ ഈ അവസരം നമുക്ക് പരമാവധി പ്രയോജനപ്പെടുത്താം. അതുപോലെ 'ശുചിത്വ കേരളം, സുന്ദരകേരളം' എന്നുള്ളത് നവകേരളമിഷന്റെ ഏറ്റവും പ്രധാനപ്പെട്ട ആശയമാണ്. നമ്മുടെ മനസ്സിനെയും ശരീരത്തെയും വീടിനെയും ശുദ്ധമാക്കികൊണ്ട് ഒരുസുന്ദരവും ശുചിത്വവുംശ്യാമളവും ആയ ഒരുകേരളത്തെ നമുക്ക്പടുത്തുയർത്താം. നമ്മുടെ പരിസ്ഥിതിയേയും നാം സംരക്ഷിക്കേണ്ടതുണ്ട്. 2016 നവംബർ10ന് തുടങ്ങിയ നവകേരളമിഷന്റെ മറ്റൊരു ഉദ്ദേശമായിരുന്നു പരിസ്ഥിതി സുന്ദരമായ കേരളം. ഒരു കാലഘട്ടത്തിൽ മഹാകവി വള്ളത്തോൾ ഇപ്രകാരം പാടിയിട്ടുണ്ട് : "പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല ചായ്ച്ചും സ്വച്ഛാദി മണൽതിട്ടാം പാദോപദാനം പൂണ്ടും" അതെ പള്ളികൊള്ളുന്ന കേരള മാതാവിൻറെ ചിത്രം മഹാകവികളിൽ നിറഞ്ഞുനിന്നു. എന്നാൽ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നു പറഞ്ഞു നടക്കുന്ന ആധുനിക മനുഷ്യൻ പ്രകൃതിയെ ഇടിച്ചുനിരത്തിക്കൊണ്ട് കെട്ടിടങ്ങളും മാളികകളും കുത്തിപ്പൊക്കി ക്കൊണ്ടിരിക്കുന്നു.എന്നാൽ ഇവയൊന്നും നമ്മുടെ ജീവിത ലക്ഷത്തിന് ആധാരം ആവുകയില്ല. പരിസ്ഥിതി നശിപ്പിച്ചാൽ അത് നമ്മുടെ തന്നെ മരണത്തിന് കാരണമാകും. അതിനാൽ തന്നെ നമുക്ക് മരങ്ങൾ വച്ചു ടിപ്പിക്കുന്നതിലൂടെ, ചെടികൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ, അവയെ പരിപാലിക്കുന്നതിലൂടെ ആനന്ദവും ആരോഗ്യവും പരിസ്ഥിതി സുന്ദരമായ ഒരു കേരളത്തെ വാർത്തെടുക്കാനുള്ള ശ്രമങ്ങളും അതുവഴി ഉണ്ടാകുന്നസുസ്ഥിരതയും നേടാം. കൊറോണ എന്ന കൊലയാളിയെ ആട്ടിപ്പായിക്കാൻ നമുക്ക് ഈ ലോക് ഡൗൺ കാലം ശരിയായി വിനിയോഗിക്കാം.ഈ കാലയളവിൽ നമുക്ക് വീട്ടിലിരുന്ന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കാം. മലയാളി ധീരരുടെ വീരപ്പകർ‍ച്ചയിൽ കെട്ടടങ്ങിയദുരിതങ്ങളാണ് നിപ്പയും പ്രളയവും ഒക്കെ. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ മലയാളി എന്നും ഒറ്റ കെട്ടായിപ്പൊരുതുകയാണ് ചെയ്യുന്നത്. ഈ കൊറോണക്കാലത്ത് നമുക്ക് അങ്ങനെ പൊരുതാം.നമ്മുടെ ഒത്തൊരുമയുടെ, നിശ്ചയദാർഡ്യത്തിന്റ മാതൃക ലോകത്തിന് ഒരു മാതൃക യായി തീരട്ടെ.....

ആനന്ദ് ജോ നെടുംങ്കല്ലേൽ
9 D വിമല മാതാ എച്ച്. എസ്സ്. കദളിക്കാട്
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം