Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ അതിജീവിക്കും ഒറ്റകെട്ടായി..... ❗
നമ്മൾ അതിജീവിക്കും ഒറ്റകെട്ടായി..... ❗
കടുത്ത നിർദേശങ്ങൾ ജനങ്ങളുടെ മുന്നിൽ വച്ചപ്പോൾ ഒരു നിമിഷം പതറിയെങ്കിലും, അത് കടുത്ത വിപത്തിനെ തടഞ്ഞു നിർത്താൻ ഉള്ള കടിഞ്ഞാൺ ആണെന്ന് അറിഞ്ഞപ്പോൾ കൂടെ കൈ കോർക്കാൻ മനസ്സ് വെമ്പൽ കൊണ്ടു...... വീട്ടുകാരിലും നാട്ടുകാരിലും അങ്ങനെലോകത്തു മുഴുവൻ മഹാ മാരിയായ കൊറോണ വൈറസ് വ്യാപനം തടയാനുള്ള മാർഗങ്ങൾ തുടരുന്നു... അതിന്റെ കൂടെ സർക്കാരിൻറെ "ബ്രേക്ക് ദി ചെയിൻ " സംരംഭത്തിൽ ഉറച്ച മനസ്സോടെ പങ്കാളിയാവുന്നു.. ഈ മഹാമാരി തടയാൻ ഞാൻ എന്റെ കേരളത്തിന്റെ കൂടെ ഉണ്ട്.... ഒപ്പമുണ്ട്... താങ്ങായി.. തണലായി..
കാരണം ഇത് കേരളമാണ് ദൈവത്തിന്റെ സ്വന്തം നാടാണ്..... ഇന്ന് ലോകരാഷ്ട്രം മുഴുവൻ ഉറ്റു നോക്കുന്നത് എന്റെ കേരത്തെയാണ് ഞാൻ അതിൽ അഭിമാനിക്കുന്നു.. നമ്മൾ അതിജീവിക്കും ഒറ്റകെട്ടായി.... കാരണം ഇതു കേരളമാണ് ഈ മഹാമാരിക്ക് മുമ്പിൽ കീഴടങ്ങാൻ കേരള ജനത തയാറല്ല. നമ്മൾ വൻ പ്രളയത്തെ അതി ജീവിച്ചതുപോലെ, ഇതിനെയും അതിജീവിക്കും... ഒറ്റകെട്ടായി, ജാഗ്രതയോടെ. ഭയമില്ലാതെ !ഓരോ നിമിഷവും വൈറസ് ബാധിതരുടെ ജീവനുവേണ്ടി പൊരുതുന്ന നമ്മുടെ ആരോഗ്യപ്രവർത്തകർ.. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അവർ നമ്മളെ ചേർത്ത്പിടിക്കുന്നു.. ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന നമ്മുടെ പോലീസ് സേന, നിർദേശങ്ങൾ നൽകി ഏതു നിമിഷവും കൂടെ ഉള്ള നമ്മുടെ സർക്കാർ.. അഭിമാനം ആണ് എനിക്ക് എന്റെ നാടിനെയോർത്ത്.. കൊറോണ വൈറസ് ഈ സ്വർഗ്ഗ ഭൂമിയിൽ നിന്നും വിടവാങ്ങും അതികം വൈകാതെ തന്നെ, കാരണം അതിനു നമ്മൾ എല്ലാവരും സജ്ജമാണ്.. നമുക്ക് ഒരുമിച്ചു ഈ വിപത്തിനെ തടയാം... ഭയമല്ല വേണ്ടത് പകരം ജാഗ്രതയാണ് ❗
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|