റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം


നാം ജീവിക്കുന്ന നമ്മുടെ പരിസരത്തുള്ളവയുമായ സർവ ചരാചരങ്ങളും ചേരുന്നതാണ് നമ്മുടെ ജീവിത സാഹചര്യം . ഇതിൽ ഭൂമിയുടെ ഉപരിതല സ്വഭാവം , കാലാവസ്ഥ , നദികൾ , പച്ചപ്പ് , വനങ്ങൾ , ജീവജാലങ്ങൾ , മഴ , മഞ്ഞ് , പക്ഷിമൃഗാദികൾ എല്ലാം നമ്മുടെ പരിസ്ഥിതിയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ് ലോകം ജൂൺ മാസം 5ആം തീയതി ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതിയും അതിന്റെ സന്തുലിതാവസ്ഥയും ലോകം എത്രമാത്രം പ്രാധാന്യമാണ് നൽകുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാണ് . നാം നമ്മുടെ ആവാസവ്യവസ്ഥയുടെ സംരക്ഷകരാകണം കാരണം ആവാസ വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ് . മനുഷ്യന്റെ ദുരാഗ്രഹങ്ങളാണ് പലപ്പോഴും പാരിസ്ഥിതിക തകർച്ചക്ക് കാരണം അമിതമായ വ്യവസായവൽക്കരണം , വനനശീകരണം , പട്ടണങ്ങളുടെ വ്യാപനം , യന്ത്രവത്കരണം തുടങ്ങിയ എല്ലാം തന്നെ നമ്മുടെ ആവാസവ്യവസ്ഥക്ക് നാശം വിതയ്ക്കുന്നതാണ് ഹരിത വാതകങ്ങളുടെ അമിതമായ ബഹിർഗമനം , അന്തരീക്ഷ മലിനീകരണം , പുഴകളുടെയും മറ്റ് ജലസ്രോതസുകളുടെയും മലിനീകരണം ശബ്ദമലിനീകരണം തുടങ്ങിയവ നമ്മുടെ ആരോഗ്യത്തിനു ഹാനികരമാണ് . മാരകമായ രോഗങ്ങൾ , പകർച്ചവ്യാധികൾ , പ്രകൃതിക്ഷോപങ്ങൾ ,പ്രളയം ,വരൾച്ച ,ഇവയെല്ലാം ആവാസ വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ് . നാം പ്രകൃതിയെ സംരക്ഷിച്ചാൽ അത് നമ്മെ തിരിച്ചും സംരക്ഷിക്കും . ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഭീകരമായ കൊറോണ വൈറസ് നമ്മുടെ ജീവന് തന്നെ ഭീഷണിയാണ് നമ്മുടെ ഭരണകൂടം ആവശ്യപ്പെടുന്നത് പോലെ നാം ത്യാഗം സഹിച്ച് അവരവരുടെ വീടുകളിൽ, സാമൂഹിക സമ്പർക്കത്തിൽ ഏർപ്പെടാതെ കുറച്ച നാൾ കഴിയണം കഴിഞ്ഞ കുറെ ദിവസമായി ലോകത്തെ പ്രധാന പട്ടണങ്ങളിലെ വായുമലിനീകരണം , ജലമലിനീകരണം തുടങ്ങിയ തുലോം കുറഞ്ഞിട്ടുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . സമൂഹത്തിലെ വിദ്യാർത്ഥികളായ നമ്മളാണ് അടുത്ത തലമുറ. നമ്മളാണ് ഉത്തരവാദിത്വത്തോടെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രവർത്തികൾ നടത്തേണ്ടവർ.നമുക്ക് ലഭ്യമായ എല്ലാ വിഭവങ്ങളും ഇനി വരാൻ പോകുന്ന എല്ലാ തലമുറയ്ക്കും കൂടിയുള്ളതാണെന്ന ബോധം നമ്മൾക്ക് വേണം . ഉദാഹരണത്തിന് സ്വീഡനിലെ 15വയസ്സുകാരി ഇന്ന് ലോകപ്രശസ്തയാണ് ,ഗ്രെറ്റ തുൻബർഗ് . അവളുടെ വെള്ളിയാഴ്ച സമരങ്ങളിലൂടെ ലോകരാജ്യ നേതാക്കളെ ബോധവൽക്കരിക്കുന്നു . ഇന്ത്യയിലെ ശ്രീനഗറിലെ ലിൻസി പ്രിയ മരങ്ങൾ നട്ടുപിടിപ്പിക്കുക വഴി ഇന്ത്യയുടെ പ്രിയപ്പെട്ടവളായി. മരം ഒരു വരമാണ് മരിച്ചവരേ മരം മുറിക്കാവൂ തുടങ്ങിയവ യാഥാർഥ്യമാക്കാൻ ശ്രമിക്കുക . പൊതു ഇടങ്ങൾ ശുചിയായി സൂക്ഷിക്കുക ,മാലിന്യം വലിച്ചെറിയാതിരിക്കുക , ശുചിത്വം പാലിക്കുക. എല്ലാ ജീവജാലങ്ങൾക്കും ഭൂമി മനുഷ്യനെപ്പോലെ അവകാശപ്പെട്ടതാണെന്ന അവബോധം ഉണ്ടാകണം അൽപ്പം ശ്രദ്ധിച്ചാൽ നമുക്ക് നമ്മുടെ ചുറ്റും വൃത്തിയായി സൂക്ഷിക്കാം . ഓരോരുത്തരും എല്ലാവർക്കും വേണ്ടിയും എല്ലാവരും ഓരോരുത്തർക്ക് വേണ്ടിയും എന്നുള്ള സാമൂഹ്യ ബോധം വളർത്തിയെടുക്കുക ലോകമേ തറവാട് എല്ലാ ദിവസവും പരിസര മലിനീകരണം ഒഴിവാക്കാനുതകുന്ന കാര്യങ്ങൾ ചെയ്യും എന്ന് നമ്മൾ തീരുമാനിക്കണം അണ്ണാറക്കണ്ണനും തന്നാലായത് നമ്മുടെ കൊച്ചു കൊച്ച് നല്ല പ്രവർത്തികൾ പ്രകൃതിയെ സംരക്ഷിക്കട്ടെ . എല്ലാവർക്കും നന്മ നേരുന്നു

ആൻഡ്രിയാനോ . എസ്
IX B ടി കെ ഡി എം ഗവ : എച്ച് എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം