യു പി എസ് പുല്ലൂറ്റ്/ക്ലബ്ബുകൾ/സംസ്കൃതം കൗൺസിൽ
സംസ്കൃതം കൗൺസിലിന്റെ നേതൃത്വത്തിൽ സ്കൂൾതല രാമായണ ക്വിസ് നടന്നു. ആദികയുടെയും സയനയുടെയും പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങ് സംസ്കൃതം കൗൺസിൽ വിദ്യാർത്ഥി നേതാവായ അനിഖ ശ്രീജിത്തിന്റെ അധ്യക്ഷതയിൽ സ്കൂൾ ലീഡർ ആമിന ഫൈസ നിർവഹിച്ചു. എല്ലാം ജീവജാലങ്ങൾക്കും പ്രാധാന്യമുണ്ടെന്ന് രാമായണം നമ്മെ ബോധ്യപ്പെടുത്തുന്നതായി ആമിന ഫൈസ പറഞ്ഞു. സംസ്കൃതം കൗൺസിൽ അംഗം സ്വാഗതം പറഞ്ഞു. ക്വിസ് മാസ്റ്റർ വിദ്യാശങ്കർ ആയിരുന്നു. ഓരോ ക്ലാസ്സിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ ലഭിച്ച 33 കുട്ടികൾ രാമായണ ക്വിസ്സിൽ പങ്കെടുത്തു. ഈ ചടങ്ങ് ശിശു കേന്ദ്രീകൃതമായിരുന്നു എന്നാണ് പ്രത്യേകത. ഒന്നാം സ്ഥാനം ഹരി ചന്ദനക്കും രണ്ടാം സ്ഥാനം ദേവസംഗീദിനം ലഭിച്ചു. വിജയികൾക്കുള്ള സമ്മാനദാനം എച്ച് എം ഗീത ടീച്ചർ നിർവഹിച്ചു. കൗൺസിൽ അംഗം ദേവപ്രിയ കൃതജ്ഞതയോടെ ചടങ്ങ് അവസാനിച്ചു.