യു പി എസ്സ് കാരോട്/അക്ഷരവൃക്ഷം/ഒന്നിച്ചു നിൽക്കാം (പതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു നിൽക്കാം (പതിരോധിക്കാം

ഇതുവരെ പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത കൊറോണ വൈറസിനോട് ലോകം പൊരുതിക്കൊണ്ടിരിക്കുകയാണ്. ഈ വൈറസിൽനിന്ന് നമ്മെ എങ്ങനെ സുരക്ഷിതരായി സംരക്ഷിക്കാൻ കഴിയും എന്ന് നമുക്ക് നോക്കാം. ശ്വസിക്കുവാൻ ബുദ്ധിമുട്ട്, തൊണ്ടയിലെ തുടർച്ചയായ അസ്വസ്ഥത, വരണ്ട ചുമ, കടുത്ത പനി ഇത്തരം (പശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടായാൽ ഉടനെ ഒരു ഡോക്ടറെ കാണുക. എങ്ങനെയാണ് ഇത് പകരുന്നത് എന്ന് നമുക്ക് നോക്കാം. കൊറോണ ബാധിച്ച ഒരാളുമായി അടുത്ത് നിന്ന് സംസാരിച്ചാൽ, നിങ്ങളുടെ അടുത്ത് നിന്നുകൊണ്ട് കൊറോണ ബാധിച്ചയാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ, കൊറോണ ബാധിച്ച ഒരാളെ സ്പർശിച്ചാൽ, വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തുന്നവരെ നിങ്ങൾ സ്പർശിച്ചാൽ കൊറോണരോഗം പകരും. (പായമുള്ളവരെ എന്നല്ല നല്ല ആരോഗ്യമുള്ള വരെയും കൊറോണ വൈറസ് ബാധിക്കുന്നു. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ 20 സെക്കൻഡിൽ കൂടുതൽ സമയം കഴുകുക, ഇടവേളകളിൽ വെള്ളം കുടിക്കുക. ഈ കാര്യങ്ങൾ പാലിച്ചാൽ കൊറോണ വൈറസ് നമ്മളിൽ പകരാതെ സംരക്ഷിക്കാം.

ഏഞ്ചലിൻ ജ(ഫിന ജെ ആർ
5 A യു പി എസ്സ് കാരോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം