യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/വിഷ്ണുവിന്റെ അവധിക്കാലം
വിഷ്ണുവിന്റെ അവധിക്കാലം
വേനലവധി ആയതിനാൽ ബന്ധുവിന്റെ കല്യാണം അടിച്ചു പൊളിക്കാനായിരുന്നു വിഷ്ണുവിന്റെ തീരുമാനം. കൂട്ടുകാരും ബന്ധുക്കളും ഒന്നിച്ചുള്ള ആ ദിവസങ്ങളിലെ കളികളെക്കുറിച്ചായി അവന്റെ ചിന്ത.അതിനിടയിൽ നാട്ടിൽ പകർച്ചവ്യാധി പടർന്നു പിടിക്കുന്നതായി അച്ഛൻ അമ്മയോട് പറയുന്നത് അവൻ കേൾക്കാൻ ഇടയായി. ഒരാഴ്ചക്കുള്ളിൽ വന്നെത്തുന്ന തന്റെ കൂട്ടുകാരും ബന്ധുക്കളുമൊത്തുള്ള വിവാഹ ആഘോഷങ്ങളെപ്പറ്റി വിഷ്ണു സ്വപ്നം കാണാൻ തുടങ്ങി. അതിനിടയിൽ കോവിഡ് 19നെ പറ്റിയുള്ള വാർത്തകൾ വളരെപ്പെട്ടെന്ന് പ്രചരിക്കുന്നത് വിഷ്ണുവിന്റെ മനസിൽ സംശയങ്ങൾ വരുത്തി. ടീവിയിലും പത്രത്തിലും വീട്ടിലും എല്ലായിടത്തും കോവിഡ് 19 സംസാരവിഷയമാണല്ലോ! ഇതെന്ത് രോഗം?അവന് ഒരെത്തും പിടിയും കിട്ടിയില്ല. അവൻ അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്നു.തന്റെ സംശയങ്ങൾ അച്ഛനോട് ചോദിച്ചു. ചൈനയിൽ തുടങ്ങി ലോകത്താകെ പടർന്നു പിടിച്ച കൊറോണ എന്ന കോവിഡ് 19 എത്രത്തോളം മാരകമാണെന്നുള്ള സത്യം മനസിലാക്കിയ വിഷ്ണു ഞെട്ടി. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിർദ്ദേശങ്ങളും അച്ഛൻ അവനു പറഞ്ഞു കൊടുത്തു. സർക്കാരിന്റെ ലോക്ഡൗൻ നിർദേശങ്ങൾ കേട്ട വിഷ്ണുവിന് വിഷമമായി. സാവധാനം അവൻ കാര്യങ്ങൾ മനസിലാക്കി. രോഗം പകരുന്നത് ഒഴിവാക്കി കോവിഡ് 19നെ തുരത്തണം.ലോക്ഡൗൻ കഴിയുന്നത് വരെ വീട്ടിൽ നിന്നും പുറത്തു പോകില്ലെന്നും അവൻ അച്ഛന് വാക്ക് കൊടുത്തു.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ