മ‍ുളമന വി. എച്ച്. എസ്. എസ്. ആനാക‍ുടി/അക്ഷരവൃക്ഷം/നാം നശിപ്പിക്കുന്ന പ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
നാം നശിപ്പിക്കുന്ന പ്രതിരോധശേഷി

ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന രാജാവിന്റെയും സുമിത്ര യുടെയും മകളാണ് മീര. അവർ മൂന്നുപേരും നഗരത്തിലെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത് നഗരജീവിതത്തിലെ തിരക്കുകളിൽ പെട്ട ഉഴലുന്ന അവർക്ക് ഭക്ഷണ കാര്യത്തിൽ യാതൊരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. ഹോട്ടലുകളിൽ നിന്ന് വരുന്ന പിസയും ബർഗറും ആയിരുന്നു അവരുടെ ദൈനംദിന ഭക്ഷണങ്ങൾ. ജീവിതയാത്രയുടെ തിരക്കുകളിൽ ഓടി നടക്കുന്നവർ ഭക്ഷണ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നില്ല. എട്ടു വയസ്സുള്ള മീരയുടെ ശാരീരിക വളർച്ച ആ കുട്ടിയുടെ പ്രായത്തേക്കാൾ മുന്നിലായിരുന്നു. മീരയുടെ അച്ഛനും അമ്മയ്ക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു.

എന്നാൽ ബ്യൂട്ടിപാർലറിൽ ജിം ഇന്റെ യും നിരന്തര സന്ദർശനം അവരെ ഒരു പരിധിവരെ രക്ഷിച്ചിരിക്കുന്നു.എന്നാൽ കുട്ടിയായിരുന്നു മീര ഇതിലൊന്നും ബോധവതി ആയിരുന്നില്ല. ജോലിയുടെ ഭാരം അവളുടെ മാതാപിതാക്കളെ അവളുടെ ആരോഗ്യത്ത ഇൽ ശ്രദ്ധയിൽനിന്ന് അകറ്റി. ക്രമേണ അവൾ തീരെ ഉത്സാഹം ഇല്ലാത്ത ആകെ തകർന്ന അവസ്ഥയിലേക്ക് മാറി. അങ്ങനെ അവർ ഹോസ്പിറ്റലിൽ പോയി. ഡോക്ടർ മീരയുടെ മാതാപിതാക്കളെ ധാരാളം ശകാരിച്ചു. ഇത്ര ചെറിയ പ്രായത്തിലെ അവളുടെ രോഗപ്രതിരോധശേഷി നശിച്ചിരിക്കുന്നു. ദൈനംദിന ഭക്ഷണക്രമത്തിൽ പാലിക്കാതിരുന്ന ചിട്ട ഇല്ലായ്മയാണ് അവളെ ഈ വിധത്തിൽ ആക്കിയത്. ഹോസ്പിറ്റലിൽ നിന്ന് തിരികെ പോകുമ്പോൾ അവർ ഒരുമിച്ച് ഒരു തീരുമാനം എടുത്തു. ഇനി ഒരിക്കലും അവർ ഫാസ്റ്റ് ഫുഡിന്റെ ലോകത്തേക്ക് പോവുകയില്ല. മാത്രമല്ല, തങ്ങളുടെ മകളെ കൂടി വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും എന്നും അവർ തീരുമാനമെടുത്തു.

ജീവ. വി.ആർ
10 മുലമന വി&എ ച് എസ് എസ് ആനകുടി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ