മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നാം ജീവിക്കുന്ന ചുറ്റുപാട്
നാം ജീവിക്കുന്ന ചുറ്റുപാട്
നാം ജീവിക്കുന്ന ചുറ്റുപാട് ഉൾപെടുന്നതാണല്ലോ പരിസ്ഥിതി.പരിസ്ഥിതിയെ ശുചിത്വ പൂർണമായി സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. നമ്മുടെ വീട് സംരക്ഷിക്കുന്നത് പോലെ നാം നമ്മുടെ പരിസ്‌ഥിതിയേയും നമ്മുടെ വീട് പോലെ കരുതി സംരക്ഷിക്കണം. മണ്ണ് എന്നത് പരിസ്ഥിതിയുടെ ഒരു ഭാഗമാണ്.മണ്ണിലാണ് ചെടികൾ വളരുന്നത്. മണ്ണില്ലെങ്കിൽ ചെടികളുണ്ടാവില്ല.ചെടികളിൽ നിന്നും മരങ്ങളിൽ നിന്നുമല്ലേ നമുക്ക് ആഹാരം ലഭിക്കുന്നത്. മരങ്ങൾ നട്ടു പിടിപ്പിച്ച് നമ്മൾ മണ്ണിനെ സംരക്ഷിക്കണം. കുന്നുകളും മലകളും അതു പോലെ നിലനിർത്തണം. പരിസ്ഥിതിയുടെ ഒരു ചെറിയ ഭാഗമാണല്ലോ പുഴ. നാം പുഴയിൽ മാലിന്യം ഒന്നും തന്നെ ഇല്ലാതെ സൂക്ഷി ക്കണം. പുഴകളിൽ നിന്നും മണൽ എടുക്കാതെ സംരക്ഷിക്കണം.പുഴയും കടലുമെല്ലാം പല ജീവി കളുടെയും വാസസ്ഥലമാണ്. പുഴയിൽ മാലിന്യങ്ങൾ തള്ളുന്നത് ജല മലിനീകരണത്തിന് കാരണമാകുന്നു. നാം പത്രങ്ങളിൽ ഇങ്ങനെയുള്ള വാർത്തകളൊക്കെ വായിക്കുന്നതല്ലേ .പ്രകൃതിയിലെ ഈ വിഭാവങ്ങളൊക്കെ സംരക്ഷിച്ചില്ലെങ്കിൽ മനുഷ്യ ജീവനു തന്നെ ഭീഷണിയാണ്. അടുത്ത തല മുറയ്ക്ക് കൂടി അവകാശപ്പെട്ട താണ് ഇതൊക്കെ എന്ന ബോധം നമുക്കുണ്ടാകണം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം