മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/മഹാമാരി 2020

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി 2020      
ശാസ്ത്രലോകം ഉയർച്ചയിൽ എത്തി എന്ന് നമ്മൾഅവകാശപ്പെടുന്ന ഈ കാലത്ത്, മെഡിക്കൽ രംഗത്ത് റോബോട്ടിക്‌സും മറ്റു യന്ത്രവൽക്കരണങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളും മറ്റു സൗകര്യങ്ങളിലൂടെ മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്തിയ ഈ കാലഘട്ടത്തിൽ ലോകജനതയെ മുഴുവൻ ഭീതിക്ക്‌ മുന്നിൽ വീട്ടിലിരുത്തികൊണ്ട് അവൻ കടന്ന് വരികയാണ് കോവിഡ് -19.

വളരെയധികം ഭീതിയും ആശങ്കയും ജാഗ്രതയും നിറച്ചാണ് ലോകത്തിൽ ഇന്ന് ഓരോ വ്യക്തിയും ദിവസം തള്ളി നീക്കുന്നത്. ഈ വൈറസ് നെ പൂർണമായി പിടിച്ചു കെട്ടാൻ ഒരു രാജ്യത്തിനും നിലവിൽ കഴിഞ്ഞിട്ടില്ല.രോഗികളെ മുഴുവൻ രോഗവിമുക്തരാക്കി ലോക്-ഡൗൺ റദ്ദാക്കികൊണ്ട് സാധാരണ ജീവിതം നയിക്കാനായി ഒരുങ്ങിയ ചൈനയിൽ വീണ്ടും കോവിഡ് ഉടലെടുക്കുകയാണ്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937ലാണ് ആദ്യമായി കോവിഡ് 19 വൈറസ് നെ തിരിച്ചറിയുന്നത്. ഇവ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ്.

ലോകത്തിന്റെ ഉറക്കം കെടുത്തിയ ഈ വൈറസ് ലോകത്തിന് മുന്നിൽ വലിയൊരു സാമ്പത്തികമാന്ദ്യം കൂടിയാണ് തുറന്നിടുന്നത്. ലോകം മുഴുവൻ ഈ മഹാമാരിയെ നേരിടാൻ സജ്ജരായി കഴിഞ്ഞു

17-04-2020 വരെയുള്ള കണക്കെടുത്താൽ

  • ഇന്ത്യ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം13,387 പൂർവസ്ഥിതി പ്രാപിച്ച രോഗികളുടെ എണ്ണം 1,749 മരണസംഖ്യ437
  • ചൈന സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 82,692 പൂർവസ്ഥിതി പ്രാപിച്ച രോഗികളുടെ എണ്ണം 77,944 മരണസംഖ്യ 4632
  • അമേരിക്ക സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 6, 76,676 പൂർവസ്ഥിതി പ്രാപിച്ച രോഗികളുടെ എണ്ണം 56,127 മരണസംഖ്യ 34,784<
ഈ സ്ഥിതിവിവരകണക്കുകൾ പരിശോധിച്ചാൽ തന്നെ നമുക്ക് പറയാം കൂടുതൽ രോഗികളെ രോഗമുക്തരാക്കാൻ ചൈന, അമേരിക്ക രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ചൈനയിൽ രോഗികളെ അപേക്ഷിച്ച് മരണസംഖ്യ വളരെ കുറവാണ്, ഇന്ത്യയിലെ കാര്യം നോക്കിയാൽ നമുക്ക് മനസിലവും പ്രതിരോധമാണ് ഇന്ത്യയുടെ വിജയം, രോഗികളുടെ എണ്ണവും മരണനിരക്കും താരതമ്യേന കുറവാണ് ഇന്ത്യയിലെ സ്ഥിതി. 2020 ജനുവരി 30ന് കേരളത്തിൽ തൃശ്ശൂർ സ്വദേശിക്കാണ് കോവിഡ് ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിക്കുന്നത്. നമ്മൾ ഇനിയും ജാഗ്രത പുലർത്തേണ്ടതുണ്ട്. ഹാൻഡ് വാഷ് നിർബന്ധമാക്കുക, കഴിവതും മാസ്ക് ഉപയോഗത്തിൽ കൊണ്ട് വരിക വ്യക്തിശുചിത്വം പാലിക്കുക.

ഈ അവസരത്തിൽ മെഡിക്കൽ സ്റ്റാഫ്‌, പോലീസ് തുടങ്ങി വിദ്യാർത്ഥി വളണ്ടിയർ മാർ ഉൾപ്പെടെ എല്ലാ സുമനസ്സുകൾക്കുമുള്ള അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. "നമുക്ക് കൈകോർക്കാം മനസ്സുകൊണ്ട്, നേരിടാം കോവിഡിനെ"

ഭയം വേണ്ട ജാഗ്രത മതി

STAY HOME STAY SAFE

അജിത് വി എസ്
12th Science ഗവ.മോഡൽ റസിഡൻഷ്യൽഹയർ സെക്കന്ററി സ്കൂൾ പെരിങ്ങോട്ടുകുറുശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം