മുഴപ്പിലങ്ങാട് യു.പി.എസ്/അക്ഷരവൃക്ഷം/വിരുന്നുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
വിരുന്നുകാരൻ

ചൈനയിൽ ജനിച്ചൊരു വൈറസ്
കൊറോണ എന്നവർ പേരിട്ടു
പല പല നാട്ടിലും ചെന്നെത്തി
നമ്മുടെ നാട്ടിലും വിരുന്നെത്തി
കൊറോണ എന്നൊരു വൈറസ്
ജനങ്ങളെയാകെ ഭീതിയിലാഴ്ത്തി
നാടിനെയാകെ പേടിയിലാക്കി
ഈ പറന്നു വന്നൊരു വൈറസ്
പനിയും ചുമയും വന്നെല്ലോ
ജലദോഷപ്പനി വേറേയും
കൊറോണ രോഗം വന്നപ്പോൾ
പള്ളിക്കൂടമടച്ചല്ലോ
റോഡും കടയും അടച്ചല്ലോ
വീടും കുടിയും അടഞ്ഞല്ലോ
അവധിക്കാലവും പോയല്ലോ
പേടി വേണ്ട ഭയവും വേണ്ട
ജാഗ്രത മാത്രം മതിയല്ലോ
കൈ കഴുകീടാം മുഖവും മൂടാം
ഒന്നായ് നിന്ന് കൈ കോർക്കാം
കൊറോണ രോഗം മാറ്റീടം
നല്ലൊരു നാളെ വരുത്തിടാം

ധനുഷ്
4 A മുഴപ്പിലങ്ങാട് യു.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത