മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/ദൈവത്തിൻറെ സ്വന്തം നാടിനായി

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിൻറെ സ്വന്തം നാടിനായി

പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന വഴിയോരങ്ങൾ, വയലുകൾ നെൽച്ചെടികൾ ആയി സമൃദ്ധം, തെളിനീര് വഹിച്ചു കൊണ്ടുപോകുന്ന ജലാശയങ്ങൾ, ഇതൊക്കെയായിരുന്നു നമ്മുടെ കേരളം. എന്നാൽ ഇന്നത്തെ അവസ്ഥ തികച്ചും വിപരീതമായി കൊണ്ടിരിക്കുകയാണ്. ഇതിനൊക്കെ പ്രധാന കാരണം നാം മനുഷ്യർ തന്നെയാണ്.മനുഷ്യൻറെ അടങ്ങാത്ത ആഗ്രഹത്താൽ പ്രകൃതിയെ ദിനംപ്രതി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവർത്തികളിലൂടെ ഒക്കെ തന്നെ അനന്തരഫലങ്ങൾ നാം തന്നെയാണ് അനുഭവിക്കേണ്ടത് എന്നതാണ് മറ്റൊരു സത്യം. എന്നാൽ പോലും ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ആരും തന്നെ തയ്യാറാകുന്നില്ല. മനുഷ്യൻറെ മാറിവന്ന ജീവിതശൈലി കാരണവും ഉം വും അനേകം മഹാമാരികൾ ആണ് എന്ന് നമുക്ക് പിടിപെടുന്നത്.ചിട്ടയായ ശുചിത്വം പാലിക്കുക എന്നത് മാത്രമാണ് ഇത്തരം രോഗങ്ങളെ തടയുവാനുള്ള ഒരേയൊരു മാർഗം.അത് ഓരോ വ്യക്തിയും തന്നിൽ നിന്ന് തന്നെ തുടങ്ങണം.ഇങ്ങനെയുള്ള ഓരോ പ്രവർത്തനങ്ങളും നമ്മുടെ നാടിനെ പഴയതുപോലെ ആക്കി മാറ്റുവാൻ സഹായിക്കും. അങ്ങനെ പഴയ കേരളത്തിനായി സ്വപ്നം കണ്ടു നാം ഓരോരുത്തരും പ്രവർത്തിക്കണം.

തൻമയ. എം
3 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം