മീനടം ഗവ എൽപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

1912ൽ ഗവണ്മെന്റ് എൽ പി ജി സ്കൂൾ സ്ഥാപിതമായി.കോട്ടയം ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മീനടം.

1912 ഇൽ സ്കൂളിലിന്റെ അടുത്തുള്ള ഒരു സ്വകാര്യ വ്യക്തി നൽകിയ 30 സെന്റ് സ്ഥലത്താണ്‌ സ്കൂൾ കെട്ടിടം പണിതത് .ഓലമേഞ്ഞ കെട്ടിടം ആയിരുന്നു .ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നത് .വർഷങ്ങളോളം ആ സ്‌ഥിതി തുടർന്നു .1957 പുതിയകെട്ടിട്ടം പണിതു .1969 -1972 കാലഘട്ടത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര ഓട് മേഞ്ഞതാക്കി .ആദ്യ കാലങ്ങളിൽ പെൺപള്ളിക്കുടം എന്ന പേരിൽ ആണ് സ്‌കൂൾ അറിയപ്പെട്ടിരുന്നത് .1969 ഇൽ മിസ്ഡ്‌ സ്‌കൂൾ ആക്കി ഉയർത്തി .മീനടം പ്രദേശത്തുള്ള ഒട്ടനവധി പ്രമുഖർ ആദ്യ കാല വിദ്യാഭ്യാസം നടത്തിയത് മീനടം ഗവണ്മെന്റ് lp സ്കൂളിൽ ആയിരുന്നു .


ഭൗതികസാഹചര്യങ്ങൾ

നല്ല  നിലവാരമുള്ള കെട്ടിടങ്ങൾ ഗവണ്മെന്റ്  എൽ പി ജി സ്കൂളിലുണ്ട്.ഒന്നുമുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികൾക്ക് പഠിക്കുവാനായി സ്മാർട്ക്ലാസ്റൂമുകൾ നിലവിലുണ്ട്.കമ്പ്യൂട്ടർ ലാബുകൾ,ഓഫീസുറൂമുകൾ,കുട്ടികൾക്കു കളിക്കുവാനായി കളിസ്ഥലം,ശുചിമുറികൾ,പ്രീപ്രൈമറി ക്ലാസ്റൂമുകൾ,ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാചകപ്പുര എന്നീ അടിസ്ഥന സൗകര്യങ്ങൾ നിലവിലുണ്ട്.

"https://schoolwiki.in/index.php?title=മീനടം_ഗവ_എൽപിഎസ്/ചരിത്രം&oldid=1636460" എന്ന താളിൽനിന്ന് ശേഖരിച്ചത്