മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/കഥ : പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

വേനൽ മഴ തോർന്നിട്ടില്ല വീട്ടുമുറ്റത്തെ ചിരിക്കുന്ന പൂക്കൾ എല്ലാം കരയുന്നുണ്ടാകും അവയിൽ ഏറ്റവും സുന്ദരി നാലുമണി തന്നെ ആണ് ഉണ്ണിക് ഏറ്റവും ഇഷ്ട്ടവും അതിനോടാണ് മുറ്റത്തെ മാവിൻകൊമ്പിൽ ഒരു മണ്ണാത്തിപ്പുള്ള് ഉണ്ട് . ഒപ്പം ചെറിയ രണ്ടു മണ്ണാത്തികളും. കുട്ടികൾ എപ്പോഴും ചിലച്ചു കൊണ്ട് ഇരിക്കും നിർത്താറെ ഇല്ല. മഴ വന്നപ്പോൾ അവയുടെ കൂടും നനഞ്ഞിട്ടുണ്ടാകും എന്നാണ് കരുതിയത് പക്ഷെ ഇല്ല. മുത്തശ്ശി പറഞ്ഞു ഉണ്ണിയെ അവറ്റയ്ക്ക് ഒന്നും പറ്റില്ല അപ്പുറത്തെ വീട്ടിലെ ബാലേട്ടൻ ധാരാളം ഇലകളുള്ള മാവിൻകൊമ്പ് ഒരു കുട പോലെ ആക്കി മണ്ണാത്തിയുടെ കൂടിനു മുകളിൽ വെച്ച് കൊടുത്തത്രെ ഹാ, അങ്ങനെയെകിലും.അവ രക്ഷപെട്ടു. പട്ടണത്തിൽ ഒരു വലിയ വീട്ടിലാണ് വിനുവിന്റെ താമസം. മുത്തശ്ശി ഇട്ട പേരാണ് ഉണ്ണി വേനൽകാല അവധി മുത്തശ്ശി യുടെ കൂടെ താമസിക്കാൻ എത്തിയതാണ് ഉണ്ണി. കൊറോണ എന്ന മഹാ മാരി പിടിപെട്ടത് കൊണ്ട് പട്ടണത്തിലേക്ക് പോകാനും പറ്റുന്നില്ല ഇടയ്ക്ക്ഇടെ വേനൽ മഴ പെയ്യാറുള്ള നേരത്താണ് മുത്തശ്ശി ഉണ്ണിക്ക് കഥ പറഞ്ഞു കൊടുക്കാറുള്ളത്. ഒരു ദിവസം മുത്തശ്ശി പറഞ്ഞ കഥ ഇതായിരുന്നു ഒരു വലിയ മഹാ നഗരത്തിൽ നിറയെ ആളുകൾ ആയിരുന്നു. ഏറ്റവും നല്ല ആളുകൾ താമസിക്കുന്ന നഗരമാണ് ഈ നഗരത്തെ വിശേഷിപ്പിക്കുന്നത് പക്ഷെ ആ നഗരത്തിലെ ആളുകൾ പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കുന്നത് പതിവ് ആക്കിയിരുന്നു അതിനാൽ പ്ലാസ്റ്റിക്കുകളും മറ്റ് മാലിന്യങ്ങളും കുന്ന് കൂടി ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളും പടർന്നു പിടിച്ചു ആ നഗരത്തിൽ രോഗം ഇല്ലാത്ത ആരും ഉണ്ടായിരുന്നില്ല. എന്നാൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും കുറഞ്ഞില്ല ഇതൊക്കെ കണ്ടും കേട്ടും അറിയുന്നൊരു കുട്ടി ഉണ്ടായിരുന്നു ആ നഗരത്തിൽ ആ കുട്ടിക്ക് ഇതിനെതിരെ പോരാടണം എന്നായര്ന്നു ആഗ്രഹം മനു എന്നായിരുന്നു അവന്റ പേര് ഈ കാര്യം അവൻ ആ നഗരത്തിലെ മേയ്യരോട് പറഞ്ഞു മേയർ സമ്മതിച്ചു നഗരത്തിൽ കുന്ന് കൂടി ഇരിക്കുന്നു പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ഉപയോഗിച്ച് ഒരു പാട് ആകർഷണ വസ്തുക്കൾ ഉണ്ടാക്കി എന്നിട്ട് നഗരത്തിൽ പ്രദർശനത്തിന് വെച്ചു എന്നിട്ട് ജനങ്ങളെയെല്ലാം വിളിച് കൂട്ടി പറഞ്ഞു പ്രകൃതിയുടെ മക്കളാണ് നാം എല്ലാവരും എന്നാൽ പ്രകൃതിയുടെ മറ്റ് മക്കൾ എല്ലാം ചത്തു ഒടുങ്ങുകയാണ് കാരണം നാം തന്നെ. പരിസരങ്ങളിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ കാരണം മണ്ണിലെ പോഷണമെല്ലാം പോയിരിക്കുന്നു ഇതു കാരണം സസ്യങ്ങൾ വളരുന്നില്ല ഇത് ഭക്ഷമാക്കുന്ന ജീവജാലകകൾക്ക് ഇന്ന് ദുർവിധി തന്നെയാണ്. മാലിന്യം നിങ്ങളുടെ നാശത്തിനുതന്നെ കാരണമായേക്കാം ദയാവായി ഇനി ആരും തന്നെ മാലിന്യം നിക്ഷേപിക്കരുത് ഇത് കേട്ട ആളുകൾ പിന്ന ഒരിക്കലും മാലിന്യം നിക്ഷേപിച്ചിട്ടില്ല കൂടാതെ മനുവിന്റെ ഒപ്പം ആകർഷക വസ്തുക്കൾ ഉണ്ടാക്കാനും തുടങ്ങി. ഉണ്ണിയെ നിനക്ക് ഇഷ്ടപ്പെട്ടോ ഈ കഥ ഇഷ്ടമായി മുത്തശ്ശി എന്റെ പട്ടണത്തിലും ഇങ്ങനെ തന്നെ മുത്തശ്ശി ഞാൻ ഇതിനെതിരെ പോരാടും ഇങ്ങനെ പറഞ്ഞു കൊണ്ട് ഉണ്ണി ഉറക്കത്തിലേക്കു വഴുതി വീണു. സ്വപ്നത്തിൽ പ്രകൃതി മാതാവിനെ സംരക്ഷിക്കാം, പ്ലാസ്റ്റിക്കുകൾ ഇല്ലാതാക്കാം


കാദംബരി രാകേഷ്
6 c മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ