മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം.

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം.

ഓരോ വ്യക്തിയും പാലിക്കേണ്ട പ്രധാന കാര്യങ്ങൾ ആണ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും.

   ഇപ്പോൾ  നമ്മുടെ  ലോകത്ത്  പടർന്നു  പിടിക്കുന്ന മഹാമാരിയാണ്  'കൊറോണ '.  ഈ  രോഗം  ആളുകൾ  അടുത്ത്  ഇടപെടുമ്പോൾ  ഉണ്ടാകുന്ന  സമ്പർക്കം  മൂലമാണ്  കൂടുതലും  പകരുന്നത്. 
   ഈ  അസുഖം  ഒരാളിൽ  നിന്നും  മറ്റൊരാളിലേക്ക്  പകരാതിരിക്കാൻ  നമ്മൾ  വ്യക്തി  ശുചിത്വവും  പരിസര ശുചിത്വവും  പാലിക്കണം.   അതായത്  വീടിനു  വെളിയിൽ  പോയി  വന്നാൽ ഉടനെ  കൈയും കാലും  മുഖവും വെള്ളവും  സോപ്പും ഉപയോഗിച്ച് കഴുകണം.  മറ്റുള്ളവരുമായി  ഇടപെടുമ്പോൾ  മുഖാ വരണവും  കൈയ്യുറകളും  ധരിക്കണം.  സാമൂഹിക  അകലം  പാലിക്കുകയും വേണം.   
 കൂടാതെ  വീടും  പരിസരവും  വൃത്തിയായി സൂക്ഷിക്കുകയും   അണുനാശിനികൾ  തളിക്കുകയും  വേണം. 
   ഈ  കൊറോണയെയും  അടുത്തു  വരാനിരിക്കുന്ന മഴക്കാല രോഗങ്ങളെയും,   നമുക്ക് വ്യക്തി  ശുചിത്വവും  പരിസര ശുചിത്വവും  പാലിച്ചു  ഒരു  പരിധി  വരെ തടയാനാകും. 
ഗംഗസജീവൻ
6 C മമ്പറം.യു.പി
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം