മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
ഹൈടെക് ക്ലാസ് സൗകര്യങ്ങൾ

വാക്കിനും ചോക്കിനും പകരം ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ അനുഭവവേദ്യമാക്കുകയാണ് കുട്ടികൾക്ക് പഠനം പാല്പായസമാക്കുന്നതിനുള്ള എളുപ്പവഴി. പഠനബോധന തന്ത്രങ്ങലിൽ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത വിദ്യാലയങ്ങൾക്കും അധ്യാപകർക്കും മുന്നോട്ടുള്ള പാട അത്ര സുഖകരമല്ല തന്നെ. ഈ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് എല്ലാ ക്ലാസുമുറികളും ഹൈ-ടെക്ക് ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ‍ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ എല്ലാ എൽ.പി.ക്ലാസുകളും ഹൈ-ടെക്കാക്കി മാറ്റാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ രണ്ടാമത്തെ സ്മാർട്ട് ക്ലാസ് ഈ പ്രവർത്തനങ്ങൾക്ക് വേഗതയേറ്റും. മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ പൂർത്തീകരിച്ച  വിദ്യാലയത്തിലെ രണ്ടാമത്തെ സ്മാർട്ട് റൂമിന്റെ ഉദ്ഘാടനം ബഹു. നഗരസഭാധ്യക്ഷ ശ്രീമതി അനിത വേണു നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അബുജാക്ഷൻ മാസ്റ്റർ സ്വാഗതമാശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.കെ ശ്രീധരൻ അധ്യക്ഷനായിരുന്നു. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ.പി.യു.രമേശൻ, കൗൺസിലർമാരായ ശ്രീമതി പി.വി.ധനലക്ഷ്മി, ശ്രീ.എ.കെ.സുരേഷ് കുമാർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.