ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പ്രകൃതിയുടെ ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ ജീവൻ

എന്നും കേൾക്കുന്നതുപോലെ ആ ശബ്ദം.അനു കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു.ഇന്ന് ഏതു മരമാണ് വെട്ടുന്നത്? അവൾ അമ്മയോട് ചോദിച്ചു. ഇന്ന് നമ്മുടെ വീടിനു പുറകിലുള്ള ആൽമരമാണ് വെട്ടുന്നത്. അമ്മ പറഞ്ഞു. സങ്കടത്തോടെ അനു വീടിന്റെ പുറകിലേക്ക് ഓടി.അപ്പോൾ കണ്ട ആ കാഴ്ച അനുവിന്റെ ജീവിതത്തിലെ ഒരു മറക്കാൻ പറ്റാത്ത സങ്കടമായിരുന്നു.ആകാശം മുട്ടി നിൽക്കുന്ന ആ ആൽമരത്തിന്റെ ഓരോ ചില്ലയും താഴെ കിടക്കുന്നതു കണ്ട് അനുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവൾ ആ മരത്തെ നോക്കി പൊട്ടിക്കരഞ്ഞു.എന്തു മരങ്ങളുണ്ടായിരുന്ന വീടായിരുന്നു നമ്മുടേത് ?ഇപ്പോൾ അതൊരു മരുഭൂമി പോലെ ആയി. അമ്മയോട് പറഞ്ഞു കൊണ്ടവൾ വീണ്ടും കരഞ്ഞു.കുറച്ചു നേരം കഴിഞ്ഞ് അമ്മ അനുവിന് സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി അവളെ സ്കൂളിൽ വിട്ടു.സ്കൂളിൽ ഇരിക്കുമ്പോഴും അനുവിന്റെ മനസ്സ് ആ മരങ്ങളെപ്പറ്റി ആയിരുന്നു.അങ്ങനെയിരിക്കുമ്പോൾ ഒരു ടീച്ചർ ക്ലാസിൽ വന്നു പറഞ്ഞു. "ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നിന്ന് ചെടികൾ നൽകുന്നു. ഓരോ കുട്ടിയും ഒരു ചെടി വീട്ടിൽ കൊണ്ടു പോയി നട്ടു വളർത്തണം".അതു കേട്ടപ്പോൾ അനുവിന് വളരെ സന്തോഷമായി.അവൾ ഒരു ചെടി വീട്ടിലേക്ക് കൊണ്ടു പോയി.അതൊരു ആൽമരമായിരുന്നു.അത് അമ്മയെ കാണിച്ചപ്പോൾ ആദ്യം അമ്മയ്ക്കത് വീട്ടിൽ വയ്ക്കാൻ സമ്മതമല്ലായിരുന്നു.അനുവിന്റെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ സമ്മതിച്ചു. വളരെ സന്തോഷത്തോടെ അനു ആൽമരം അവളുടെ മുറിയുടെയടുത്ത് തന്നെ നട്ടു. എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ അനു ആ മരത്തിലേക്ക് നോക്കും.ദിവസങ്ങൾ കഴിഞ്ഞു. ആൽമരം വളർന്നുകൊണ്ടിരുന്നു. പതിയെ പതിയെ പക്ഷികൾ വരാനും കൂടുകൂട്ടാനും തുടങ്ങി. അതു കണ്ട് അനുവിന് വളരെ സന്തോഷമായി.ഒരു ചില്ല പോലും മുറിക്കാതെ ആ മരത്തെ അവൾ സന്തോഷത്തോടെ വളർത്തി.

അലീന സുരേഷ്
8 ഇ ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ