പേർകാട് എം എസ് സി എൽ പി എസ് പള്ളിപ്പാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പേർകാട് എം എസ് സി എൽ പി സ്കൂൾ 1946.ൽ സ്ഥാപിതമായി.മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതക്കു കീഴിലുള്ള എയിഡഡ് സ്കൂൾ ആണ്.ആലപ്പുഴ ജില്ല യിലെ പിന്നോക്ക മേഖലയായ പള്ളിപ്പാട് എന്ന ഗ്രാമത്തിൽ അറിവിന്റെ വെളിച്ചം വിതറി ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു.സമൂഹത്തിലെ പാർശ്യവൽക്കരിക്കപെട്ടവർക്ക് വിദ്യാഭ്യാസം നൽകാൻ കത്തോലിക്കാ സഭ കേരളത്തിൽ അങ്ങോളും സ്ഥാപിച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്.കർഷക രും പിന്നോക്ക സമുദായങ്ങളും ഭൂരിപക്ഷം ഉള്ള ഈ ഗ്രാമത്തിലെ തലമുറകൾക്ക് നല്ല വിദ്യാഭ്യാസവും,നല്ല ചിന്താഗതികളും ഈ വിദ്യാലയത്തിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നു പള്ളികളോടൊപ്പം പള്ളിക്കൂടങ്ങളും എന്ന ആശയം മുന്നോട്ടു വച്ച ആർച്ചു ബിഷപ്പ് മാർ ഇവാനിയോസ് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം