പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പുഴകളും നദികളും എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.എങ്കിലും ഇന്ന് നമ്മൾ മനപ്പൂർവ്വം അത് മറന്നുപോവുകയാണ്.പ്രകൃതിയേയും ജലാശയങ്ങളേയും ചൂഷണം ചെയ്ത് ജീവിച്ച് തീർക്കുകയാണ്.മനുഷ്യന് കടുത്ത വരൾച്ചയും പ്രളയവും വന്ന് പോകുമ്പോൾ വേദനിക്കാറുണ്ടെങ്കിലും ആ അവസ്ഥ കടന്നുപോയി കഴിഞ്ഞാൽ വീണ്ടും നമ്മൾ പഴയ പടി ആകുന്നു എന്നതാണ് ഏറ്റവും രസം.
മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഇടമായി മാത്രം പ്രകൃതിയും പുഴകളും നദികളും മാറിക്കഴിഞ്ഞിരിക്കുന്നു. ഉപയോഗശേഷം എന്തും വലിച്ചെറിഞ്ഞു ശീലിച്ച നമ്മൾ പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ വീട്ടിൽ നിന്നും ഒഴിവാക്കാൻ വേണ്ടി പരസ്യമായും രഹസ്യമായും പുഴയിലും ഓടകളിലും തള്ളുന്ന ഇത് കൂട്ടംകൂടി ഒഴുക്കിനെ തടസ്സമാകുന്നരീതിയിൽ മാലിന്യക്കൂമ്പാരമായി മാറുകയും ചെയ്യും.കൂടാതെ കടലിലേക്ക് ഒഴുകിയെത്തുന്ന ഇത്തരം മാലിന്യങ്ങൾ മത്സ്യങ്ങൾ ഭക്ഷിക്കുന്നതായും കാണുന്നു.ഇത് പ്രകൃതിക്കും ജീവജാലങ്ങൾക്കും വലിയ രീതിയിൽ ദോഷം ചെയ്യുന്നു.പ്ലാസ്റ്റിക്കുകൾ പറമ്പുളിലേക്കും മറ്റും വലിച്ചെറിയുക മൂലം അന്തരീക്ഷത്തെയും ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുന്നതായി ശാസ്ത്രജ്ഞർ തെളിയിക്കുന്നു.
കഴിഞ്ഞ പ്രളയം കടന്നുപോയപ്പോൾ നമ്മൾ വലിച്ചറിഞ്ഞ മാലിന്യങ്ങൾ എല്ലാം തന്നെ നമുക്ക് തിരികെ തന്ന കാഴ്ച കാണുകയുണ്ടായി.അവ ശരിയായ രീതിയിൽ സംരക്ഷിക്കാതെ എളുപ്പത്തിനുവേണ്ടി കടലിലേക്ക് തന്നെ വലിച്ചെറിഞ്ഞേക്കാം.പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. അത് നമ്മൾ മറന്നുപോയിക്കൊണ്ടിരിക്കുന്നു. പ്രകൃതിയിലുള്ള എല്ലാത്തിനെയും ചൂഷണം ചെയ്യുന്ന രീതിയാണ് ഇന്ന് നമ്മൾ ചെയ്യുന്നത്.വരൾച്ചയും പ്രളയവും വരുമ്പോൾ മാത്രം നമ്മൾ പ്രകൃതിയെ ഓർമ്മിക്കും. എന്നാൽ പ്രകൃതിക്കുമേലുള്ള ചൂഷണം തുടരുകയാണ് ഇന്ന് ചെയ്യുന്നത്.എല്ലാവരിലും ബോധവൽക്കരണം നടത്തി സ്വന്തമായി മാലിന്യം സംസ്കരിക്കാനുള്ള അവസരം ഉണ്ടാക്കുക.ഓരോ ജീവജാലങ്ങളേയും സംരക്ഷിക്കാൻ മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നിവ അത്യാവശ്യമാണ്. നല്ലൊരു ജീവിത സാഹചര്യം ഉണ്ടാക്കിയെടുക്കുമെന്ന പ്രതീക്ഷയിൽന നമുക്കും പങ്കുുചേരാ.

ശ്രീനന്ദു.പി.വി
7 സി പൂമംഗലം യു.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം