പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/മഞ്ചാടി കാട്ടിലെ കാക്കപ്പെണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
മഞ്ചാടി കാട്ടിലെ കാക്കപ്പെണ്ണ്
മഞ്ചാടി കാട്ടിലെ തെക്കേ അറ്റത്താണ് അരുവിയിലേക്ക് ചാഞ്ഞു നിൽക്കുന്ന മാവ്. അതിന്റെ കൊമ്പിലാണ് കാക്കപ്പെണ്ണിന്റെ കൂട്. അരുവിയിലെ വെള്ളവും മാവിലെ മാങ്ങയും ആണ് കാക്കപ്പെണ്ണിന്റെ ആഹാരം. കാക്കപ്പെണ്ണിന്റെ കൂട്ടുകാരാണ് അണ്ണാൻ കുഞ്ഞും കുട്ടൻ മുയലും. അതീവ സൂത്രശാലിയായ കാക്കപ്പെണ്ണിന് കൂട്ടുകാരെ വലിയ ഇഷ്ടമാണ്. മൂന്നു പേരും ഒരുമിച്ചാണ് കാട്ടിലൂടെ ചുറ്റിനടന്നു ആഹാരം ശേഖരിക്കുന്നത്. 
                  അങ്ങനെ ഒരു ദിവസം അവർ കാട്ടിലൂടെ നടന്നപ്പോഴാണ് വിശന്നു വലഞ്ഞ ചെന്നായ അവരുടെ മുന്നിൽ എത്തിയത്.. കുട്ടൻ മുയലിനെ കണ്ടതും ചെന്നായ ചാടി വീണു. കുട്ടൻ മുയൽ പേടിച്ചു വിറച്ചു. ആ സമയം സൂത്രശാലിയായ കാക്കപ്പെണ്ണ് ചെന്നായക്ക് ഒരു പണി കൊടുക്കാൻ തീരുമാനിച്ചു. കാക്കപെണ്ണ് ചെന്നായോട് ചോദിച്ചു. നീ ഇലകൾ ഭക്ഷിക്കാറുണ്ടോ. ഇല്ല എന്ന് ചെന്നായ മറുപടി പറഞ്ഞു. അപ്പോൾ കാക്കപെണ്ണ് പറഞ്ഞു മുയൽ ഇലകൾ ആണ് കഴിക്കുന്നത്. അതുകൊണ്ട് തന്നെ അവന്റെ ഇറച്ചിക്ക് ഒരു സ്വാദും ഇല്ല. അപ്പോൾ ചെന്നായ ചിന്തിച്ചു. ശരിയാണല്ലോ. കാക്ക പെണ്ണിന്റെ വാക്ക് കേട്ട മണ്ടനായ ചെന്നായ മറ്റൊരു ഇരയെ തേടി മുന്നോട്ട് നടന്നു. സ്വന്തം ജീവൻ രക്ഷപെടുത്തിയതിൽ കുട്ടൻ മുയൽ കാക്ക പെണ്ണിനോട് നന്ദി പറഞ്ഞു. നല്ല ചങ്ങാതി മാരായി അവർ ആ കാട്ടിൽ സുഖമായി ജീവിച്ചു.
നാസിയ എസ്
6 C പി.ആർ.ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ