പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/ചിറകൊടിഞ്ഞ കിളി
ചിറകൊടിഞ്ഞ കിളി
ചോമനണ്ണാനും പിങ്കിക്കിളിയും കൂട്ടുകാരായിരുന്നു. ഒരിക്കൽ അവർ കാട്ടിൽ കളിക്കാനിറങ്ങി. വഴിയിൽ വച്ച് അവർ കിട്ടനാമയെ കണ്ടുമുട്ടി. "നീ വരുന്നോ ഞങ്ങളുടെ കൂടെ കളിക്കാൻ ?" "ങാ, ഞാനും വരുന്നു"അങ്ങനെ ആ മൂന്നു പേരും കാട്ടിലേക്ക് നടന്നു. അവിടെ ഒരു പേര മരത്തിൽ നിറയെ പേരക്ക കായ്ച്ച് കിടക്കുന്നത് അവർ കണ്ടു. "ഒരു പേരക്ക കിട്ടിയിരുന്നെങ്കിൽ" കിട്ടനാമ പറഞ്ഞു. പെട്ടെന്ന് ചോമനണ്ണാൻ ചാടിക്കയറി കുറേ പേരക്ക പറിച്ചു. മൂന്നുപേരും പേരക്ക തിന്നു വിശപ്പടക്കി. അവർ പിന്നെയും മുന്നോട്ട നടന്നു. അപ്പോൾ ഒരു പുലിയെ കണ്ടു. പെട്ടെന്ന് പിങ്കിക്കിളി പറന്ന് ചെന്ന് പുലിയുടെ വാലിൽ കൊത്തി. അപ്പോൾ പുലി തിരിഞ്ഞ് നിന്ന് ഒറ്റ കടി. പിങ്കിയുടെ ചിറകൊടിഞ്ഞു. ബഹളത്തിനിടയിൽ പുലി ഓടി മറഞ്ഞു. പരിക്കേറ്റ പിങ്കിക്കിളിയെ പെട്ടെന്ന് ചോമനണ്ണാൻ ചില പച്ചിലകൾ പറിച്ച് മുറിവിൽ പിഴിഞ്ഞൊഴിച്ചു. അതോടെ മുറിവുണങ്ങി. പിന്നെ അവർ നല്ല കൂട്ടുകാരായി ജീവിച്ചു.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ