പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണ എന്ന മഹാവിപത്തിനെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കൊറോണ എന്ന മഹാവിപത്തിനെ

2020 ജനുവരിയിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്. ശാസ്ത്രത്തെ തോൽപ്പിച്ച് തന്റെ കൊടിപ്പടം ഉയർത്തി കൊറോണ എന്ന മഹാമാരി മാനവരാശിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. എങ്കിലും മനുഷ്യന്റെ കർമ്മശേഷിയും ശുഭാപ്തിവിശ്വാസവും അതിജീവനത്തിന്റെ പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ ജീവിതചര്യകളെ തകിടം മറിക്കുകയും ഉപജീവന മാർഗ്ഗത്തെ തന്നെ സാരമായി ബാധിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ നാം നമ്മിലേക്ക് തന്നെ തിരിഞ്ഞു നോക്കേണ്ടതുണ്ട് . ഒരു സൂക്ഷ്മജീവി അതിന്റെ സംഹാരതാണ്ഡവം ആടുമ്പോൾ മനുഷ്യൻ തൻറെ നിലനിൽപ്പിനായി നെട്ടോട്ടമോടുന്നു. മനുഷ്യൻ എന്ന പദത്തെ അർത്ഥമാക്കുന്നത് മനുഷ്യത്വമാണ്. ഈ കൊറോണ കാലം നമ്മെ പലതും പഠിപ്പിക്കുന്നു അടുത്തിരുന്നാലും മാനസികമായി അകലുന്ന നമ്മളിൽ അകന്നിരുന്നു സ്നേഹത്തിന്റെ വലിപ്പം മനസ്സിലാക്കാൻ നമ്മൾ പഠിച്ചു. ഒന്നിനും സമയമില്ല എന്ന് പറയുന്നവർക്ക് മുമ്പിൽ സമയം ആവോളം ലഭിച്ചു. ലോകത്തിന്റെ വിപത്തായി മാറിയ ഈ കൊറോണയേയും നമ്മൾ അതിജീവിക്കും. അതോടൊപ്പം നമ്മുടെ ചിന്തകളെയും പ്രവർത്തികളെയും നവീകരിക്കാം. മനുഷ്യത്വമുള്ളവർ ആയും മാനുഷികതയുടെ പാഠങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്തുകൊണ്ട് ഈ സങ്കീർണമായ കാലഘട്ടത്തെ അതിജീവനത്തിലൂടെ കരുത്തോടെ മുന്നേറാം.

ജലീന
7 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം