പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇളവട്ടം

ഇളവട്ടം

തിരുവനന്തപുരം ജില്ലയിലെ  നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് ഗ്രാമ പഞ്ചായത്തിലെ  ഒരു മലയോര ഗ്രാമമാണ് ഇളവട്ടം .താന്നിമൂടിനും കൂറുപുഴക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചുഗ്രാമം പ്രകൃതി ഭംഗിയാൽ ശ്രദ്ധ നേടുന്നു .

ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച് ഗ്രാമത്തിനെ ഉയർന്ന പ്രദേശങ്ങൾ, ചരിവ് പ്രദേശങ്ങൾ, താഴ്വരകൾ, എന്നിങ്ങനെ തിരിക്കാം. ലാറ്ററൈറ്റ്, എക്കൽമണ്ണ്, ചെമ്മണ്ണ്, ചരൽമണ്ണുമാണ് പ്രധാന മണ്ണിനങ്ങൾ,

ജലപ്രകൃതി

വാമനപുരം നദിയാണ് ഈ പ്രദേശത്തു കൂടി ഒഴുകുന്ന പ്രധാന നദി .

ആരാധനാലയങ്ങൾ

വെമ്പിൽ മണലയം ശിവക്ഷേത്രം(കിഴക്ക് മഹാദേവനും,പടിഞ്ഞാറ് പാർവ്വതി ദേവിയും പ്രതിഷ്ഠ ഉള്ള അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്ന്), ആലുംകുഴി ശ്രീധർമ്മശാസ്താ ക്ഷേത്രം(പഞ്ചലോഹ പ്രതിഷ്ഠയുള്ള ക്ഷേത്രം),. താന്നിമൂട് കന്നുകാലിവനം ശിവക്ഷേത്രം, കുടവനാട് ദുർഗ്ഗാക്ഷേത്രം, ഇളവട്ടം സി.എസ്.ഐ. ചർച്ച്, , പച്ചമല സി. എസ്. ഐ. ചർച്ച്, വഞ്ചുവം മുസ്ളീംപള്ളി, , ആലുംകുഴി സി. എസ്. ഐ. ചർച്ച്.പാലുവള്ളി കത്തോലിക്കാ ദേവാലയം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പഞ്ചായത്ത് എൽ പി എസ് ഇളവട്ടം

ഇളവട്ടം

ബി ആർ എം എച്ച് എസ്  ഇളവട്ടം

പൊതുസ്ഥാപനങ്ങൾ

പഞ്ചായത്ത് എൽ പി എസ് ഇളവട്ടം

പ്രൈമറി ഹെൽത്ത് സെന്റർ ഇളവട്ടം

വില്ലേജ് ഓഫീസ് ഇളവട്ടം