നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വിദ്യാരംഗം/2024-25
2024-25 വിദ്യാരംഗം പ്രവർത്തനങ്ങൾ
- വായനാദിനത്തോട് അനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ , പൂർവ്വ വിദ്യാർത്ഥികൾ നൽകിയ ദിനപത്രങ്ങൾ വിതരണം ചെയ്‍തു.
- രാവിലെ 10 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
- പി.എൻ പണിക്കർ അനുസ്മരണം, കവിതാലാപനം, പ്രശ്നോത്തരി, നാടൻപാട്ട്, പ്രസംഗം, പുസ്തകാസ്വാദനം,തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.


തുടർന്നുള്ള ഒരു മാസക്കാലം കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ ഈ ക്ലബിന്റെ നേതൃത്വത്തിൽ തുടർന്നും നടത്തുന്നതാണ്
പോസ്റ്റർ നിർമ്മാണം,കഥാരചന, കവിതാ രചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്നതായിരിക്കും.
- വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ (22/6/ 2024) നടത്തി. HS, UP വിഭാഗങ്ങൾക്കായി കഥാരചന, കവിതാരചന ചിത്രരചന എന്നിവ നടത്തി ഏകദേശ അൻപതോളം കുട്ടികൾ വിവിധ മത്സരയിനങ്ങളിലായി പങ്കെടുത്തു.
| കഥാരചന HS വിഭാഗം
വിഷയം - അമ്മയ്ക്കൊരു സമ്മാനം കവിത - നഷ്ടവസന്തം UP വിഭാഗം കഥാരചന വിഷയം- സ്നേഹം കവിത വിഷയം- മഴ ചിത്രരചന HS വിഭാഗം വിഷയം - കടലോരത്തെ സായാഹ്നം UP വിഭാഗം വിഷയം -മരച്ചില്ലയിലെ കൗതുകം |
|||
|---|---|---|---|