ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/കോവിഡ് ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് ജീവിതം

കൊറോണ വൈറസ് വ്യാപിച്ച്‌ തുടങ്ങി എന്ന് അറിഞ്ഞപ്പോൾ തന്നെ ആദ്യം അടച്ചുപൂട്ടിത്തുടങ്ങിയത് സ്‌കൂളുകളും മദ്രസകളും ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു. ഇത് വെറുതെയങ്ങ് പൂട്ടിയതല്ല. കോവിഡ് ബാധിച്ചാൽ ഏറ്റവും കൂടുതൽ പ്രശ്‌നമുണ്ടാകുന്നത് കുട്ടികൾക്കും പ്രായമായവർക്കുമാണ്.

സാമൂഹിക അകലം പാലിക്കാനും കൈകാലുകൾ സോപ്പ് ഉപയോഗിച്ച്‌ നന്നായി കഴുകാനും പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് ധരിക്കാനുമെല്ലാം ആരോഗ്യവകുപ്പ് നമ്മോട് ആവശ്യപ്പെട്ടപ്പോൾ നമ്മിൽ പലർക്കും ചിരിയാണ് വന്നത്. എന്നാൽ ആ ചിരികൾ കരച്ചിലായി മാറാൻ അധികനാൾ വേണ്ടിവരില്ല . സർക്കാർ നൽകുന്ന ഇത്തരം നിർദ്ദേശങ്ങൾ പാലിക്കാതെ നടന്നാൽ കൊറോണ വ്യാപിക്കുകയും മരണം കൂടുകയുമാണ് ഉണ്ടാകുക. അതിനാൽ എത്ര നിസ്സാരമായ നിർദ്ദേശവും നാം വളരെ ശ്രദ്ധയോടെ പാലിക്കുക.

ഈ കോവിഡ് കാലം നമുക്ക് കരുതലോടെ ജീവിച്ച്‌ തീർക്കാം

മുഹമ്മദ് സഹീദ്
3 C ദാറുസ്സലാം എൽപി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം