തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/ നല്ല നാളേക്കായ്...

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ്........
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുന്നതാണ്. സ്വാഭാവികമായ പ്രതിരോധശേഷി നമ്മുടെ ശരീരം കൈവശമാക്കണം.ഇത് കൈവരിക്കുന്നതിന് പല മാർഗങ്ങൾ ഉണ്ട്.ഒന്നാമതായി നാം ദിവസവും വെള്ളം കുടിക്കണം. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണം നാം കഴിക്കുന്ന ആഹാരം സമീകൃതമാണെങ്കിൽ രോഗ പ്രതിരോധശേഷി കൈവരിക്കാൻ ശരീരത്തിന് കഴിയും .ഇത്തരത്തിൽ രോഗ പ്രതിരോധശേഷി ഉണ്ടാവാൻ ഏറ്റവും സഹായമായ ഒന്നാണ് വിറ്റാമിൻ-സി.അതിനാൽ ഇതടങ്ങിയ ആഹാരപദാർത്ഥങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മറ്റൊരു പ്രധാന രോഗ പ്രതിരോധ മാർഗമാണ് വ്യക്തി ശുചിത്വം പാലിക്കൽ. രോഗങ്ങൾ പകരാതിരിക്കാൻ പകർച്ചവ്യാധികൾ ഉള്ള സമയത്ത് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശം അനുസരിക്കണം .രോഗ പ്രതിരോധശേഷിക്ക് വേണ്ടി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമോ, അതെല്ലാം നാം ചെയ്യുക അങ്ങനെ നമുക്ക് നല്ലൊരുസമൂഹത്തെ വാർത്തെടുക്കാം . ...........
നിറവ്.എസ്.സുകുമാർ
5A തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം