തൃച്ചംബരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണയെന്ന മഹാമാരി
കൊറോണയെന്ന മഹാമാരി
നമ്മുടെ നാട്ടിൽ പുതുതായി വന്ന ഒരു രോഗമാണ് കൊറോണ ( കോവിഡ് 19).ഇത് പകരുന്ന ഒരു വൈറസാണ്.ഈ രോഗം ചൈനയിലാണ് ആദ്യം കാണപ്പെട്ടത്. ഇപ്പോൾ കേരളത്തിലും പടർന്നു പന്തലിച്ചു. ഇറ്റലിയിൽ നിന്നും വന്ന രണ്ടുപേർ കാരണമാണ് ഈ വൈറസ് കേരളത്തിൽ പടർന്നത്.ഇത് വായുവിലൂടെയാണ് പകരുന്നത്.ഒരു വ്യക്തിക്ക് ഈ രോഗം വന്നാൽ ആ വ്യക്തി സഞ്ചാരിച്ച വഴികളിലെല്ലാം ഈ വൈറസ് പടരും. അതുകൊണ്ട് ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുവാനുവും യാത്രകൾ ഒഴിവാക്കുവാനുമായി സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഈ രോഗം വരാതിരിക്കാൻ നമ്മൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും തുണി ഉപയോഗിക്കുക, പുറത്തിറങ്ങിയാൽ കൈകൾ സോപ്പോ ഹാൻഡ്വാഷോ ഉപയോഗിച്ച് കഴുകുക. അതുകൊണ്ട് കഴിയുന്നതും ആളുകൾ പുറത്തിറങ്ങതെ വീട്ടിലിരുന്നു സഹകരിക്കുക.ഇത് ഒരു മഹാമാരിയാണ്! ഒരുപാട് ജനങ്ങൾ പലരാജ്യങ്ങളിലും നമ്മുടെ കേരളത്തിലും മരണപെട്ടുകൊണ്ടിരിക്കുന്നു. ഇതിന് വേണ്ടി നമ്മൾ കഴിവതും ജാഗ്രത പാലിക്കുക.ഈ രോഗം വരാതിരിക്കാൻ നമുക്ക് വേണ്ടി രാപ്പകലില്ലാതെ പരിശ്രമിക്കുന്ന പോലിസ് സന്നാഹങ്ങൾക്കും,ആശുപത്രി ജീവനക്കാർക്കും,മറ്റു ആരോഗ്യപ്രവർത്തകർക്കും,മറ്റ് സഹായസഹകരങ്ങൾ ചെയ്യുന്നവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.ഈ മഹാമാരി ഇനിയും പടരാതിരിക്കാൻ നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം