തഖ്വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/പരിസ്ഥിതി ക്ലബ്ബ്
ലോകം നേരിടുന്ന പ്രധാന വെല്ലുകളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ . ഇന്ന് നാം നേരിടുന്ന മറ്റൊരു മാലിന്യ പ്രശ്നമാണ് ഇ-മാലിന്യം. ഇന്ന് കേരളത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായി മാറ്റം സംഭവിച്ചു, ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു, കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നിങ്ങുന്നു.നമ്മുടെ പാഠ്യപദ്ധതിയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്.പരിസ്ഥിതി സംരക്ഷണത്തിനായി ചില കാര്യങ്ങൾ തുടങ്ങിവെക്കും. എന്നാൽ തുടർച്ചയുണ്ടാകാതെ അത് അവസാനിക്കുകയും ചെയ്യും. വീണ്ടും അടുത്ത പരിസ്ഥിതി ദിനത്തിൽ ഈ പ്രഹസനം തുടരും.നമുക്കു ചുറ്റിലുമുള്ളമരങ്ങൾ എന്നിവ സംരക്ഷിക്കാം. ഒരു മരം മുറിക്കേണ്ടിവന്നാൽ പകരം ഒന്നിലേറെ മരത്തൈകൾ നട്ടുവളർത്താം. നമ്മുടെ അടുത്തുള്ള ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ തയ്യാറാകണം.കൃഷിക്കും മറ്റും കീടനാശിനി , രാസവളം എന്നിവ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാം. . പകരം പ്രകൃതിദത്ത കീടനാശിനിയും ജൈവവളവും ഉപയോഗിക്കാം.മഴവെള്ള സംഭരണി സ്ഥാപിക്കാം. എല്ലാ വീടുകളിലും പൂന്തോട്ടവും പച്ചക്കറി കൃഷിയും നിർബന്ധമാക്കാം. പച്ചക്കറിത്തോട്ടം ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിനൊപ്പം ഉദ്യാന പരിപാലനം മാനസികമായ ഉൻമേഷവും പ്രദാനം ചെയ്യും.സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങളും ബോധവത്കരണ ക്ളാസ്സുകളും നടപ്പിലാക്കി വരുന്നു.എല്ലാ വർഷവും ഒക്ടോബർ നവംബർ മാസങ്ങളിൽ പരിസ്ഥിതി ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവ നടത്തുന്നു.സ്കൂൾ മനേജ്മെന്റിന്റെയും,സ്റ്റാഫിന്റെയും, പി.ടി.എ.യുടെയും പൂർണ സഹകരണം പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ചാവക്കാട് സബ്ജില്ലയിൽ സ്കൂളുകൾക്ക് വേണ്ടി നടത്തിയ ഹരിതാഭം പച്ചക്കറി കൃഷി മത്സരത്തിൽ ഈ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.