ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ഒരു ദിവസം രാവിലെ അച്ഛൻ വാർത്ത വച്ചപ്പോൾ ചൈനയിൽ കുറെ പേർ മരിച്ചെന്ന് കേട്ടു, ഞാൻ അതു കേട്ടപ്പോൾ, അച്ഛനോട് ചോദിച്ചു എങ്ങനെയാണെന്ന്… അപ്പോൾ പറഞ്ഞു… പനി ബാധിച്ച് എന്ന് …കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പറയുന്നു, കൊറോണ വൈറസ് ബാധിച്ച് ആണെന്ന് …നമ്മുടെ നാട്ടിലേക്ക് വരുമോ അച്ഛാ? ..എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞു. പിന്നെ ഒരു ഞായറാഴ്ച ആരും പുറത്തിറങ്ങരുത് എന്ന് പറഞ്ഞു അച്ഛനും പോയില്ല!... പിന്നീട്, പത്രത്തിലും ടിവിയിലും പറയുന്നു, എല്ലാവരും സോപ്പിട്ട് കൈ കഴുകണം, മാസ്ക് ഉപയോഗിക്കണം, അകലം പാലിക്കണം. കൊറോണ വൈറസ് ഒരു .സൂക്ഷ്മജീവി.യാ.. അവൻ …കാണുവാൻ കഴിയില്ല, കാതു കൊണ്ട് കേൾക്കാൻ കഴിയില്ല …മരുന്നൊന്നും ഇല്ല….. ലോകത്ത് എല്ലായിടത്തും മനുഷ്യർ ഇതുമൂലം മരിച്ചിടന്നു.. ചൈനയിൽ വവ്വാൽ, പാമ്പ്, നായ തുടങ്ങി എല്ലാവിധ മൃഗങ്ങളുടെയും പക്ഷികളുടെയും മാംസങ്ങൾ വിൽക്കുന്ന സ്ഥലം ഉണ്ട്, ഹുവാൻ.. അവിടെ നിന്നാണ് 2019 ഡിസംബറിൽ കൊറോണ വൈറസ് (കൊവിട്-19) ബാധ പൊട്ടിപ്പുറപ്പെട്ടതു… പിടി പെട്ടാൽ 14 ദിവസത്തിനുള്ളിൽ പനിബാധിച്ചു മരിക്കും. സമ്പന്നരാജ്യങ്ങളിൽ ആണ് കൂടുതൽ ആളുകൾ മരിച്ചത്. യൂറോപ്പിലെ സമ്പന്നരാജ്യങ്ങളിൽ ആണ് കൂടുതൽ മനുഷ്യർ മരിച്ചത്.. അമേരിക്ക..തുടങ്ങിയ രാജ്യങ്ങളിൽ.., ഇന്ത്യയിൽ രാജ്യമൊട്ടുക്ക് അടച്ചിട്ടട് വൈറസ് ബാധ തടഞ്ഞു, കേരളത്തിലും വൈറസ് ബാധ തടഞ്ഞു. ഏറ്റവും കുറവ് മനുഷ്യർ മരിച്ചത് കേരളത്തിലാണ്… കൊറോണ വൈറസ് എല്ലാ മനുഷ്യരുടെയും ജീവൻ അപകടത്തിലാക്കുന്നു. നമ്മൾ വ്യക്തിശുചിത്വം കാത്തുസൂക്ഷിക്കണം… പൊതുഇടങ്ങളിൽ തുപ്പരുത് , മലമൂത്രവിസർജനം ചെയ്യരുത്, കൈകൾ സോപ്പിട്ടു കഴുകണം… വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം അപ്പോൾ അപ്പോൾ കൊറോണ വൈറസ് വിട്ടകന്നു പോകും നമുക്ക് ജീവൻ വെടിയേണ്ടി വരില്ല.! കൊറോണ വൈറസ് നമുക്ക് പഠിപ്പിച്ച പാഠങ്ങൾ ഇതൊക്കെയാണ്….. അനാവശ്യമായ യാത്രകൾ ഒഴിവാക്കി, പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി , വായുമലിനീകരണം ഇല്ലാതാക്കി, ശുചിത്വ സ്വഭാവം മനുഷ്യൻറെ ജീവൻ എങ്ങനെ സംരക്ഷിക്കും എന്ന് മനസ്സിലാക്കി തന്നു.*****
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം