ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/ആരോഗ്യവും മലയാളിയും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യവും മലയാളിയും

ആരോഗ്യത്തിനും ശുചിത്വത്തിനും ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ആയുർവേദത്തിന്റെ നാടായ കേരളം പണ്ടേ രോഗപ്രതിരോധത്തിനു പേരുകേട്ട സ്‌ഥലമാണ്‌ സൂര്യോദയത്തിനുമുമ്പു എഴുന്നേറ്റു പ്രാർത്ഥിക്കുകയും വ്യായാമത്തിനു ശേഷം വിശദമായി എണ്ണതേച്ചൊരു കുളിയും .പ്രാതലിനു കഞ്ഞിയും കൂടെ പുഴുക്കൊ ചമ്മന്തിയോ .അതിനുശേഷം പാടത്തിറങ്ങി മാനം ചുവക്കും വരെയുള്ള കഠിനാധ്വാനം . അങ്ങനെയൊരു കാലമുണ്ടായിരുന്നു നമുക്ക് . എന്നാൽ കാലം മാറുന്നതിനൊപ്പം മലയാളിയുടെ ശീലവും മാറി. അതിരാവിലെ എഴുന്നേൽക്കുന്ന ശീലം വിദൂരതയിൽ എങ്ങോമാഞ്ഞു .വിദേശിയുടെ വസ്ത്രങ്ങളും ശീലങ്ങളും മലയാളി വീടുകളിൽ ചേക്കേറി .ബന്ധങ്ങൾ ശിഥിലമായി .പാടവും മലയും കുന്നും പുഴയുമെല്ലാം കേരളീയരുടെ ചിന്തയിൽ നിന്നകന്നു .ആസ്‌ഥാനത്ത് കൂണുകൾ മുളച്ചുപൊന്തും പോലെ ഫ്ലാറ്റുകൾ വന്നു ,കൂടെ മാലിന്യവും .വഴിയരികിൽ മാലിന്യം തള്ളുന്നത് സ്‌ഥിരം കാഴ്ചയാണ് .സ്മാർട്ഫോണും കമ്പ്യൂട്ടറും ടിവിയുമെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയിലേക്ക് മാറിയത്തോടെ ഒന്ന് പുറത്തിറങ്ങി ശുദ്ധ വായു ശ്വസിക്കാൻ നാം എപ്പോൾ മെനക്കെടാറില്ല . നൂഡിൽസ്, ബർഗർ, പിസ്സ തുടങ്ങിയവ മലയാളിയുടെ പ്രിയഭക്ഷണമായി മാറി .ഇവയെല്ലാം നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു .കുളി നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന വലിയൊരു ഘടകം തന്നെയാണ് .ആധികളെയും വ്യാധികളെയും ശരിയായ കുളിയിലൂടെ സുഖപ്പെടുത്താനാകും .എന്നാൽ വൈകിയെഴുന്നേറ്റ് മേലൊന്നു നനച്ചു വരുന്ന മലയാളി ഇപ്പോൾ ശരിയായ വ്യക്തിശുചിത്വം പാലിക്കുന്നില്ല .വിദേശിയുടെ ജങ്ക്ഫുഡ് നമ്മുടെ പ്ലേറ്റിൽ ഇടം പിടിച്ചതോടെ പലതരം ടോക്സിൻസ് നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടാൻ തുടങ്ങി . നമ്മുടെ ആരോഗ്യത്തെ കാർന്നു തിന്നാൻ തുടങ്ങി .മാലിന്യത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ല .മാലിന്യം കാരണം എത്രയെത്ര രോഗങ്ങളാണ് നമ്മുടെ ലോകത്തിലേക്കു കടന്നു വന്നിരിക്കുന്നത് ! എന്നാൽ മലയാളി തന്റെ ആരോഗ്യശീലങ്ങളെ പൂർണമായി മറന്നുവെന്നു പറയാനാകില്ല .ലോകത്തെ മുഴുവനിപ്പോഴുംവിറപ്പിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയെ പിടിച്ചു കെട്ടാൻ നമ്മുടെ കൊച്ചുകേരളത്തിനായെന്നത് നാം നമ്മുടെ ശുചിത്വ ശീലങ്ങൾ മറന്നിട്ടില്ല എന്നതിനുള്ള ഏറ്റവും ഉത്തമമായ തെളിവാണ് . പ്രകൃതിയിലേക്ക് തിരിച്ചു പോകുന്നതിലൂടെ നമുക്ക് മണ്മറഞ്ഞു കൊണ്ടിരിക്കുന്ന നമ്മുടെ ആരോഗ്യം വീണ്ടെടുക്കാമെന്ന് ഒരിക്കൽക്കൂടി ഓ൪മിപ്പിച്ചുകൊള്ളുന്നു .

ജ്യോതിക ലാൽ
9 D ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം