ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ലഹരി വിരുദ്ധ ശില്പശാലയും യോഗാ ക്ലാസ്സും നടത്തി

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ദേവധാര് ഹയര് സെക്കണ്ടറി സ്‌കൂളില് ഉറുദു-സംസ്‌കൃതം ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ശില്പശാല നടത്തി. വിമുക്തിയുടെ ജില്ലാ ലൈസൻ ഓഫീസറും എക്സൈസ് പ്രിവെൻറ് ഓഫീസറും ആയ ശ്രീ പി ബിജു ശില്പശാലക്ക് നേതൃത്വം നൽകി .വിദ്യാർഥികൾ യോഗാ നൃത്തശില്പം അവതരിപ്പിച്ചു .

വായന ദിന പ്രവർത്തനങ്ങൾ

ബാലവേല വിരുദ്ധ ദിനം

ജൂൺ 12 ,2024

ചിത്ര രചനാ മത്സരം

സൈക്കോ സോഷ്യൽ കൗൺസിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ബാലവേല വിരുദ്ധ ദിനത്തിൻറെ ഭാഗമായി യുപി വിഭാഗം കുട്ടികളിൽ ചിത്രരചന മത്സരം നടത്തി.

മുഹമ്മദ് അസ്‌ലം വി പി 6J ദേവനാരായണൻ 6Fഎന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി

ചിത്ര രചനാ മത്സരം

ഹൈസ്കൂൾ ക്ലാസ്സുകളിൽ ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു  ബോധവൽക്കരണ ക്ലാസും നടത്തി

ബോധവൽക്കരണ ക്ലാസ്സ്