ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രവർത്തനങ്ങൾ/2024-25
| Home | 2025-26 |
ലഹരി വിരുദ്ധ ശില്പശാലയും യോഗാ ക്ലാസ്സും നടത്തി
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ദേവധാര് ഹയര് സെക്കണ്ടറി സ്‌കൂളില് ഉറുദു-സംസ്‌കൃതം ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ശില്പശാല നടത്തി. വിമുക്തിയുടെ ജില്ലാ ലൈസൻ ഓഫീസറും എക്സൈസ് പ്രിവെൻറ് ഓഫീസറും ആയ ശ്രീ പി ബിജു ശില്പശാലക്ക് നേതൃത്വം നൽകി .വിദ്യാർഥികൾ യോഗാ നൃത്തശില്പം അവതരിപ്പിച്ചു .
വായന ദിന പ്രവർത്തനങ്ങൾ
ബാലവേല വിരുദ്ധ ദിനം
ജൂൺ 12 ,2024

സൈക്കോ സോഷ്യൽ കൗൺസിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ബാലവേല വിരുദ്ധ ദിനത്തിൻറെ ഭാഗമായി യുപി വിഭാഗം കുട്ടികളിൽ ചിത്രരചന മത്സരം നടത്തി.
മുഹമ്മദ് അസ്‌ലം വി പി 6J ദേവനാരായണൻ 6Fഎന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി

ഹൈസ്കൂൾ ക്ലാസ്സുകളിൽ ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു ബോധവൽക്കരണ ക്ലാസും നടത്തി

വെക്കേഷൻ ക്യാമ്പ് നടത്തി
ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ച് കുട്ടികൾക്കായി സമ്മർ വെക്കേഷൻ ക്യാമ്പ് നടത്തി. നവമാധ്യമ സങ്കേതങ്ങളിൽ അവഗാഹമുണ്ടാക്കുന്നതിന്റെ ഭാഗമായി ഫോട്ടോഗ്രാഫി വീഡിയോ എഡിറ്റിങ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസിങ് എന്നീ നൂതന മേഖലകളിൽ പരിശീലനം നൽകി . കാട്ടിലങ്ങാടി സ്കൂളിലെ കൈറ്റ് മാസ്റ്റർ അനീഷ് സാർ ക്ലാസുകൾ കൈകാര്യം ചെയ്തു
-
ലിറ്റിൽ കൈറ്റ്സ്
-
ലിറ്റിൽ കൈറ്റ്സ്
-
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ 'സ്മാർട്ട് ക്ലാസ് റൂം' എന്ന വിഷയത്തിൽ അബ്ദുൽ അഹദ് എം എം പ്രൊജക്റ്റ് അവതരിപ്പിച്ചു

"എൻ്റെ കേരളം 2025" മെഗാ എക്സിബിഷൻ
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ മെയ് 7 മുതൽ മെയ് 13 വരെ നടന്ന "എൻ്റെ കേരളം 2025" മെഗാ എക്സിബിഷനിൽ റോബോട്ടിക്സ് പ്രോജക്ടുകൾ അവതരിപ്പിക്കുന്ന അബ്ദുൽ അഹദ് , യദു കൃഷ്ണ എന്നിവർ



