ഡി.എച്ച്.എസ്. നെല്ലിപ്പുഴ/ജൂനിയർ റെഡ് ക്രോസ്

ക്യാമ്പസിൽ ഇനി പ്ലാസ്റ്റിക് വേണ്ട
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ ഡി എച്ച് എസ് നെല്ലിപ്പുഴ ജെ ആർ സി വിദ്യാർത്ഥികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം ക്യാമ്പസിലെ മുഴുവൻ പ്ലാസ്റ്റിക് പാലിന്യങ്ങളും ശേഖരിച്ച് ക്യാമ്പസ് വൃത്തിയാക്കി . ചടങ്ങ് ഉത്ഘാടനം ചെയ്തതിന് ശേഷം റസീന ടീച്ചറുടെയും ജിന്റ് ടീച്ചറുടെയും നേതൃത്വത്തിൽ ആയിരുന്നു കുട്ടികളുടെ പ്ലാസ്റ്റിക് നിർമ്മാർജ്ജനം

DRY DAY & SCHOOL CLEANING
JUNIOR RED CROSS (JRC)-DHSS
8/11/2024-Friday
JRC യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാ മാസത്തിലെയും ഒരു വെള്ളിയാഴ്ചയിൽ സ്കൂളിന്റെ വിവിധ ഭാഗങ്ങൾ ബ്ലോക്കടിസ്ഥാനത്തിൽ ഏറ്റെടുത്തു പരിസര ശുചീകരണം നടത്തുന്ന പ്രവർത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഇന്ന് സ്കൂളിന്റെ മുൻഭാഗപരിസരങ്ങൾ വൃത്തിയാക്കി.
up വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നുമായി 73 വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി.
പ്രവർത്തനങ്ങൾക്ക് JRC കൗൺസിലർ ആയിട്ടുള്ള Jintu John , Raseena pk ,Daliya എന്നിവർ നേതൃത്വം നൽകി.