ഉള്ളടക്കത്തിലേക്ക് പോവുക

ഡയറ്റ് ആറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പ്രവേശനോത്സവം വിദ്യാർഥികളും നഗരസഭാധ്യക്ഷൻ എം പ്രദീപും ചേർന്ന് ഉത്ഘാടനം ചെയ്യുന്നു
വിദ്യാർഥികൾ സംഘാടകരായ പ്രവേശനോത്സവംമാറ്റത്തിനു തുടക്കമിട്ട് ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. എല്ലാ പരിപാടികളിലും അധ്യാ പകർ സംഘാടകരും വിദ്യാർഥി കൾ കാഴ്ചക്കാരുമാകുന്നതാണ് പതിവ്. സ്കൂളിലെ ഈ വർഷത്തെ പ്രവേശ നോത്സവം ഈ പതിവു തെറ്റിച്ചു. ഇവിടെ വിദ്യാർഥികൾ കാര്യക്കാ രായി. അധ്യാപകരും രക്ഷിതാക്ക ളും കാഴ്ചക്കാരും. വിശിഷ്ടാതിഥികളെ വരവേറ്റതും ഉദ്ഘാടനച്ചടങ്ങ് നിയന്ത്രി ച്ചതുമെല്ലാം വിദ്യാർഥികളായിരുന്നു. എസ്.ബി.അമാനയാണ് അധ്യക്ഷയായത്. നഗരസഭാധ്യക്ഷൻ എം.പ്രദീപിനൊപ്പം ഒന്നാം ക്ലാസിലെ വിദ്യാർഥികളും ചേർ ന്ന് പ്രവേശനോത്സവം ഉദ്ഘാ ടനം ചെയ്തു. സ്കൂളിലെ പ്രവേശനോത്സവം വിദ്യാർഥികളും നഗരസഭാധ്യക്ഷൻ എം.പ്രദീപും ചേർന്ന് ഉദ്ഘാടനം ചെയ്തപ്പോൾ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷരായ ആർ.എസ്.അനൂപ്, വി.എ സ്.സുരേഷ്, ജി.എസ്.ബിനു, പ്രിൻസിപ്പൽ ഗീതാനായർ, എസ്. എം.സി. ചെയർമാൻ ബി.ശ്രീകു മാർ സ്കൂൾ ചുമതലയുള്ള അധ്യാപകൻ സിനു, സ്റ്റാഫ് സെക്രട്ടറി ടി.അശ്വതി എന്നിവർക്കൊപ്പം വിദ്യാർഥികളായ അയിഷ ആർ. നസീർ, സമുദ്ര ആർ.നായർ, കെ.ജി.ശ്രീനന്ദ, ട്രിക്കെ ലെജൻഡ് എന്നിവരും ആശംസകൾ അറി യിച്ചു. എ.വി.അമലേന്ദു സ്വാഗ തവും ശരണ്യശരത് നന്ദിയും പറഞ്ഞു. മുഴുവൻ കാര്യക്കാരായി വിദ്യാർഥികൾ മാറിയത് വിശിഷ്ഠാതിഥികൾക്കും രക്ഷിതാക്കൾക്കും പുത്തൻ അനുഭവമായി മാറി.



പരിസ്ഥിതിദിനാഘോഷം