ടി. എച്ച്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/ഒരു പ്ലാവിന്റെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പ്ലാവിന്റെ ആത്മകഥ

ഹായ്.... ഞാൻ പ്ലാവ്. പറമ്പിന്റെ ഏതെങ്കിലും മൂലയിൽ തനിയെ മുളച്ചുവരുന്ന ഒരു പാവം. ആർക്കും വേണ്ടായിരുന്നു. എന്റെ കൊലയെല്ലാം മൂത്ത് പഴുത്ത് വെറുതെ പോയി. കുറെ കിളികൾ തിന്നും, അത്രയും ആശ്വാസം...മലയാളിക്കൾക്ക് എന്നെ ഇഷ്ടമല്ലായിരുന്നു. എന്റെ പുറത്തുള്ള മുള്ളും അകത്തുള്ള പശയുമാണ് കാരണം. കുറച്ച് കാലം കഴി‍‍ഞ്ഞപ്പോൾ ഞാനൊരു കച്ചവട വസ്തുവായി . വണ്ടികളും വിമാനങ്ങളും കയറി ഞാനൊരു സഞ്ചാരിയായി. എന്നിട്ടും മലയാളികൾ എന്നെ മയിന്റ് ചെയ്തില്ല. പിന്നീട് കേരളസർക്കാർ എന്നെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. എന്നിട്ടും എന്റെ കാര്യത്തിൽ ഒരു മാറ്റവുമില്ല. അപ്പോഴാണ് കൊറോണയുടെ വരവ്.........അതോടെ ഞാൻ താരമായി. എന്റെ കുരുന്നില പോലും ഇപ്പോൾ തോരനാണ്. എന്റെ ചുളകൾ പറിച്ചെടുത്ത് ചക്ക പുഴുങ്ങിയത്, ചക്ക പായസം, ചക്ക വറുത്തത്, ചക്ക അലുവ എന്നിവയും എന്റെ കുരുകൊണ്ട് അച്ചാർ, ഷെയ്ക്ക്, അവിയൽ.......... എന്റെ ചവണി പോലും ഇപ്പോൾ പപ്പടമാണ്. എന്റെ ചുളകൾ ഉണക്കി പൊടിച്ച് പലഹാരങ്ങളുണ്ടാക്കാനും അവരിപ്പോൾ പഠിച്ചു കഴിഞ്ഞു. ഇപ്പോൾ മേശ നിറയെ ചക്ക വിഭവങ്ങളാണ്. എവിടേയും ഞാൻ മാത്രം. ഇപ്പോൾ ഞാൻ കൊറോണയോട് നന്ദി പറയുകയാണ്, എന്നെ ഇത്രയും പ്രശസ്തനാക്കിയതിന്.........പക്ഷെ കൊറോണേ നീ ഇനി തിരിച്ചു പൊയ്ക്കോളു......എന്നെ മലയാളികൾ ഇനി ഒരിക്കലും മറക്കില്ല.

ആദിത്യൻ എൻ എസ്സ്
6 B ടി .എച്ച് .എസ്സ് .പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ