ടി.എസ്.എസ്. വടക്കാങ്ങര/അക്ഷരവൃക്ഷം/ഹരിത യാനങ്ങൾ
ഹരിതയാനങ്ങൾ
മഴക്കാലത്ത് മഴ പെയ്യാതിരിക്കൽ, വേനൽ എന്ന് കരുതിയിരിക്കുന്ന ദിനങ്ങളിൽ ഇടിവെട്ടി മഴ! കാലം തെറ്റി പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ചെടികൾ, മരങ്ങൾ-ഇത്തരം കാഴ്ചകളാണ് പരിസ്ഥിതിയെക്കുറിച്ചോർമ്മിക്കുമ്പോൾ മനസിലേയ്ക്കോടിയെത്തുന്നത്. അമേരിക്കയിലെ നിശബ്ദമാവുന്ന വസന്തത്തെക്കുറിച്ചാണ് "നിശബ്ദവസന്തം' (1962) എന്ന കൃതിയിൽ റേച്ചൽ കഴ്സൺ പറയുന്നത്.പരിസ്ഥിതിയിൽ ഉപയോഗിക്കുന്ന കീടനാശിനിയെക്കുറിച്ചുള്ള ബോധവത്കരണം ഇവിടെ തുടങ്ങുന്നു. എല്ലാവരും ഇന്ന് ആഗോളതാപനത്തിനെതിരെ മല്ലിടുകയാണ്. ആഗോളതാപനത്തിനുകാരണം സി.എഫ്.സിയുടെയും, കാർബൺ ഡൈ ഒാക്സൈഡിന്റെയും അളവ് വായുവിൽ കൂടിയതുകൊൺാണ്. അവ വായുവിൽ കൂടുന്നതിനനുസരിച്ച് ഒാസോൺ പാളികളിൽ സുഷിരങ്ങൾ വീഴുകയും സൂര്യന്റെ അപകടകരമായ സൂര്യരശ്മികൾ ഭൂമിയിലേയ്ക്ക് പതിക്കുകയും ചൂടുകൂടുകയും കാലാവസ്ഥാ വ്യത്യാസം വരുകയും ചെയ്യുന്നു. ഒാരോ വീട്ടിലും ചുരുങ്ങിയത് 4 വൺികളോളം ഉൺ.് അങ്ങനെ അമിതമായിട്ടുള്ള വൺികളുടെ ഉപയോഗം അന്തരീക്ഷത്തിൽ കാർബൺ ഡൈ ഒാക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കുന്നു. വൻ തോതിലുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗവും അതിന്റെ വലിച്ചെറിയലും നമ്മളിന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ്. അലക്ഷ്യമായി കുപ്പികളും പ്ലാസ്റ്റിക്കുകളും പുഴകളിലും കുളങ്ങളിലും വലിച്ചെറിയുന്നത് വൻ തോതിൽ പലതരം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ജൈവവും അജൈവവും ആയ സസ്യജന്തുജാലങ്ങൾക്ക് ഇവിടെ നിലനിൽക്കാൻ വഴിയൊരുക്കേൺത് നമ്മൾ ഒാരോരുത്തരുടെയും കടമയാണ്. ജലം, വായു, മണ്ണ് എന്നിങ്ങനെ ധാരാളം പ്രകൃതിവിഭവങ്ങൾ നമ്മൾ സംരക്ഷിക്കേൺതായുൺ്. പലതരത്തിലുള്ള ഇന്ധനങ്ങളും (പെട്രോൾ ഉൾപ്പെടെ) പ്രകൃതി സമ്പത്തുകളായി നമുക്കു ലഭിക്കുന്നുൺ്. ഇവയെല്ലാം ഒാരോതലമുറയ്ക്കുവേൺിയും കാത്തുസൂക്ഷിക്കേൺത് നമ്മൾ ഒാരോരുത്തരുടെയും കടമയാണ്. എന്നാൽ സ്വാർത്ഥനായ മനുഷ്യർ കച്ചവടതാൽപര്യാനുസൃതമായി പ്രകൃതിയെ അമിതമായുപയോഗിച്ച് ചൂഷണം ചെയ്യുന്നു. ഉദാഹരണം പാലക്കാട് കൊക്ക കോള ഫാക്ടറി, മാവൂർ ഫാക്ടറി, ആലപ്പാട് കരിമണൽ ഖനനം ലരേ...... വികസനത്തിന്റെ പേരിൽ പലതരത്തിലുള്ള ചൂഷണങ്ങൾ നമ്മൾ ഇന്ന് നേരിട്ട് കാണുന്നുൺ്. ദേശീയപാത വികസനത്തിനോടനുബന്ധിച്ച് കൂടുതൽ മരങ്ങൾ വെട്ടി വീഴ്ത്തുന്നത് നമുക്കിന്ന് നേർക്കാഴ്ചകളാണ്. പാടങ്ങളും പുഴകളും നികത്തി മണ്ണിട്ട് അവിടെ ബംഗ്ലാവുകളും ഫ്ളാറ്റുകളും പണിയുന്നത് ഇന്ന് പൊതുവായ കാഴ്ചയാണ്. നിറയെ ഒൗഷധസസ്യങ്ങളും വെള്ളവും നിലനിർത്തുന്ന മലകൾ ഇന്ന് ജെ.സി.ബി ഉപയോഗിച്ച് നികത്തുന്നത് പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നു. ഏറ്റവും കൂടുതൽ അന്തരീക്ഷമലിനീകരണമുള്ള ഇന്ത്യയിലെ സ്ഥലമായി ന്യൂ ഡൽഹി ഇന്നറിയപ്പെടുന്നു. ആദ്യമായി കുപ്പിവെള്ളമിറക്കിയ കമ്പനി തന്നെയാണ് ഓക്സിജൻ നിറച്ച കുപ്പികളുമായും ആദ്യം എത്തുന്നത്. ഒാക്സിജൻ പാർലറുകൾ പല പ്രമുഖനഗരങ്ങളിലും ഇന്ന് സുപരിചിതമാണ്. ഇ-വെയ്സ്റ്റുകളുടെ മാലിന്യം, ജനപ്പെരുപ്പം, വനനശീകരണം, ഫ്ളാറ്റുകളുടെ വളർച്ച ഇതെല്ലാം ഡൽഹിയെ ആഗോളതാപനത്തിലും അന്തരീക്ഷമലിനീകരണത്തിലും ഒന്നാമനാക്കി. കേരളത്തിൽ മാലിന്യത്തിൽ ഒന്നാം സ്ഥാനം കൊച്ചിയും രൺാം സ്ഥാനം കോഴിക്കോടും ആണ.് മറ്റു ജില്ലകൾ ഇവയ്ക്കൊപ്പമെത്താൻ മത്സരിച്ച് കഴിയുന്നു. മലയാള സാഹിത്യത്തിൽ ധാരാളം കഥകളും നോവലുകളും കവിതകളുമെല്ലാം പരിസ്ഥിതിയും ആഗോളതാപനവും വിഷയമായി വരുന്നു. ബഷീറിന്റെ "ഭൂമിയുടെ അവകാശികൾ', ഇടശ്ശേരിയുടെ "കുറ്റിപ്പുറം പാലം', അംബികാസുതൻ മാങ്ങാടിന്റെ "രൺു മത്സ്യങ്ങൾ', "എൻമകജെ'... തുടങ്ങിയ ധാരാളം കൃതികൾ ആഗോളതാപനവും പരിസ്ഥിതിയും വിഷയമായി വരുന്നു. സുസ്മേഷ് ചന്ദ്രോത്തിന്റെ "ഹരിതമോഹനം'-ൽ ഫ്ളാറ്റിൽ താമസിച്ചിട്ട് മണ്ണിനെയും ചെടികളെയും സ്നേഹിക്കുന്നകഥാപാത്രമാണ് നമ്മുടെ മുന്നിൽ എത്തുന്നത്. കഴിഞ്ഞ വർഷത്തിലുൺായ പ്രളയവും കാലാവസ്ഥാവ്യതിയാനവും ഉരുൾപ്പൊട്ടലും നമുക്കിടയിലുൺാക്കിയിട്ടുള്ള മനുഷ്യന്റെ സ്വാർത്ഥതാൽപര്യങ്ങളെ കാണിക്കുന്നു. നഗരവൽക്കരണവും യന്ത്രവൽക്കരണവും അതുവഴി വളർന്ന കച്ചവടതാൽപര്യങ്ങളും സ്വാർത്ഥനായ മനുഷ്യനെ ഒാരോ ദിവസവും അധ:പതനത്തിലേയ്ക്ക് നയിക്കുന്നു. കാട് നശിപ്പിക്കുന്നത് മൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ കാരണമാവുന്നു. പൊടിഞ്ഞപ്ലാസ്റ്റിക് ഒഴുകിവരുമ്പോൾ പാമ്പുകളും തവളകളും മീനുകളും അവയ്ക്കുള്ള ഇരകളാണെന്ന് കരുതി വിഴുങ്ങുന്നു. ഇത് ഇവയുടെ വംശനാശത്തിനുതന്നെ കാരണമാവുന്നു. കോളീഫോം ബാക്ടീരിയയുടെ സാന്നിധ്യമില്ലാത്ത കുളങ്ങളും കിണറുകളും കൺെത്തുക ഇന്ന് പ്രയാസമാണ്. വികസനം ആവശ്യമാണ്. കച്ചവടതാൽപര്യം മാത്രം മുൻനിർത്തിയുള്ള വികസനമാവരുതൊരിക്കലും. അത് പലതരത്തിലുള്ള വൈറസുകളും ബാക്ടീരിയകളും വർദ്ധിക്കാനും അതുവഴി പുതിയ അസുഖങ്ങൾ ഉൺാവാനും കാരണമാവുന്നു. അങ്ങനെ ഭൂമിയുടെ നാശത്തിനുതന്നെ കാരണമായിത്തീരുകയും ചെയ്യുന്നു. "ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി! ' എന്ന ഒ.എൻ.വിയുടെ വരികൾ ഇവിടെ ഒാർക്കാം ഇപ്പോൾ "തുരുത്ത്' എന്ന പേരിൽ കാടുൺാക്കാൻ ഉള്ള സന്നദ്ധപ്രവർത്തകർ രംഗത്തിറങ്ങിയിട്ടുൺ്. മരങ്ങൾ വെച്ചുപിടിപ്പിക്കുക, മലകൾ ഇടിച്ചുനിരത്താതിരിക്കുക, പുഴകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇടാതിരിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക,പച്ചപ്പ് നിലനിർത്തുക, ജനപ്പെരുപ്പം നിയന്ത്രിക്കുക, കാടിനെ നിലനിർത്തുക, പശ്ചിമഘട്ടസംരക്ഷണത്തോടനുബന്ധിച്ച് പരിസ്ഥിതിലോല പ്രദേശങ്ങൾ നിലനിർത്തുക. മനുഷ്യന്റെ ചിന്താരഹിതമായ ഇടപെടൽ പരിസ്ഥിതിയിൽ ധാരാളം ദുരന്തങ്ങൾ സൃഷ്ടിക്കുന്നുൺ്. മലിനമായ അരുവികൾക്കപ്പുറം, കുന്നുകൂടിക്കിടക്കുന്ന മദ്യക്കുപ്പികളും പല വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും നിറം കെടുത്തുന്നു. സഹ്യപർവ്വതത്തിലെ അതിമനോഹരമായ ഏതുഭാഗത്തു ചെന്നാലും ഇത്തരം ദുരന്തങ്ങൾ ധാരാളം കാണാൻ സാധിക്കുന്നു. ഇത്തരം അന്യായങ്ങളിലൂടെയുള്ള വളർച്ചക്കെതിരെ നമ്മൾ ബോധവാ•ാരാകേൺതുൺ്. അന്തരീക്ഷ ഉൗഷ്മാവ് ക്രമാതീതമായി ഉയരുന്നതും, ഉത്തരധ്രുവത്തിൽ മഞ്ഞുരുകുന്നതും സമുദ്രനിരപ്പ് ഉയരുന്നതുമെല്ലാം മനുഷ്യന് ഇനി കൺില്ലെന്ന് നടിക്കാനാവില്ല. ബ്രസീലിലെ ആമസോൺ മഴക്കാടുകൾ കത്തിയമരുന്നത് ധാരാളം ജീവനുള്ളതും അല്ലാത്തവയുമായ നിരവധി സസ്യജന്തുജാലങ്ങളെ ഇല്ലാതാക്കിക്കൊൺാണ്. "ഉപയോഗിക്കുക വലിച്ചെറിയുക' എന്ന സംസ്കാരം നാം മാറ്റിയെടുക്കേൺതുൺ്. പ്ലാസ്റ്റിക് സഞ്ചികൾക്കു പകരം തുണി സഞ്ചികൾ ഉപയോഗിക്കുക. ഗുണനിലവാരം കൂടിയ പ്ലാസ്റ്റിക് കുപ്പികൾ ഉല്പാദിപ്പിക്കുകയും ഉപയോഗശേഷം റീസൈക്കിൾ ചെയ്ത് പുനരുപയോഗിക്കുകയും ചെയ്യുക. മാറുന്ന പരിസ്ഥിതി, ഇനിയും മാറാത്ത മനുഷ്യനെ വെല്ലുവിളിക്കുന്നു. നമ്മുടെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്നു. ഉത്തിഷ്ഠത ജാഗ്രത !
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം