ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/പരിസ്ഥിതി പ്രശ്നങ്ങൾ എൻറെ കാഴ്ചപ്പാടിൽ
പരിസ്ഥിതി പ്രശ്നങ്ങൾ എൻറെ കാഴ്ചപ്പാടിൽ
സർവംസഹയായ നമ്മുടെ പരിസ്ഥിതി ഇന്ന് അപകടകരമായ സാഹചര്യത്തിലാണ്.പരിസ്ഥിതിയെ നമ്മുടെ അമ്മയെപോലെ നാം സംരക്ഷിക്കണം. കാരണം നമ്മുടെ നിലനിൽപ്പ് പരിസ്ഥിതിയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വനനശീകരണം, ഖനനം, മലിനീകരണം എന്നിവയാൽ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുന്നു. വികസനമാണ് മറ്റൊരു കാരണം. സാമൂഹികവും സാംസ്കാരികവുമായപുരോഗതിയ്ക്ക്. വികസനം ആവശ്യമാണ്. അശാസ്ത്രീയമായ വികസനം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. അതിനാൽ പ്രകൃതിയെ നശിപ്പിക്കാത്ത വികസനമാണ് നമുക്കു ആവശ്യം. ആഗോള താപനം ,ജലക്ഷാമം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ നാം ഇന്ന് അനുഭവിക്കുന്നുണ്ട്. ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള മനുഷ്യ വർഗ്ഗം ചെയ്തു കൂട്ടുന്ന അതിക്രമങ്ങൾ തന്നെയാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഏററവും വലിയ ഭീഷണി. അതുകൊണ്ട് പ്രകൃതി മനുഷ്യനെതിരെ തിരിഞ്ഞു തുടങ്ങി. അതിനാൽ നാം ജാഗരൂകരായിരിക്കുക.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം