ജോൺ എഫ് കെന്നഡി എം.വി.എച്ച്.എസ്.എസ്. കട്ടച്ചിറ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2002 മുതൽ സ്കൂൾ ഐടി ക്ലബ്ബ് സജീവമാണെങ്കിലും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി മാറിയത് 2019 ജൂൺ മുതലാണ്.കൈറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായിട്ടുണ്ട്.
കൈറ്റ്സിന്റെ നിർദ്ദേശാനുസരണം 2019 ൽ എല്ലാ ബുധനാഴ്ചയും റൊട്ടീൻ ക്ലാസുകൾ നടക്കുന്നുണ്ടായിരുന്നു.
കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലാസ്സുകളിൽ പങ്കെടുക്കുന്നു. ആദ്യബാച്ചിൽ ഏകദേശം 26 ക്ലാസുകൾ നടത്തി അതിൽ എക്സ്പോർട്ട് ക്ലാസും സ്കൂൾ ക്യാമ്പും ഉൾപ്പെടുന്നു.
ആദ്യ ബാച്ചിലെ എല്ലാ കുട്ടികൾക്കും A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു
ആദ്യബാച്ച് മായി ബന്ധപ്പെട്ട നടന്ന പ്രവർത്തനങ്ങൾ
ഓണാഘോഷത്തിന് ഭാഗമായി കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരംനടത്തുകയും അതിൽ ഒന്നും രണ്ടും സ്ഥാനം വന്ന പൂക്കളങ്ങൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
-
ഒന്നാം സ്ഥാനം
-
രണ്ടാം സ്ഥാനം
പ്രതിഭകളെ തേടി എന്ന സർക്കാർ സംരംഭത്തിന്റെ ഭാഗമായി സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ വീഡിയോ ചിത്രീകരണം നടത്തിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. ഇതിൽ നിന്നും ഒരു ചിത്രീകരണം വിക്റ്റേഴ്സ് ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നു.
വ്യക്തിഗത അസൈമെന്റ്കൾ, ക്ലാസ് പ്രകടനം അറ്റൻഡൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ്ഗ്രേഡിങ് നടത്തിയത്.കൊറോണക്ക് അനുഭവങ്ങൾ നിലനിർത്തി കുട്ടികളുടെ രചനകൾ അക്ഷരവൃക്ഷം താളിൽ അപ്‌ലോഡ് ചെയ്തു.
2020- 22 ബാച്ചിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ
കൊറോണ മൂലം വളരെ കുറവായിരുന്നു.അവർക്ക് 26 ക്ലാസുകൾ ആണ് കിട്ടിയത്. അതിൽ വിക്റ്റേഴ്സ് ക്ലാസും ഓഫ്‌ലൈൻ ക്ലാസും ഉൾപ്പെടും. 20 പേർ ഉൾപ്പെടുന്ന ഈ ബാച്ചിനെ നാല് ഗ്രൂപ്പുകളായി തിരിക്കുകയും അവരിൽ രണ്ട് ഗ്രൂപ്പുകൾ മാഗസിൻ നിർമ്മിക്കുകയും രണ്ട് ഗ്രൂപ്പുകൾ സ്കൂൾ വിക്കി അപ്ഡേഷന് സഹായിക്കുകയും ചെയ്തു.
2021 - 2023 ബാച്ചിലെ പ്രവർത്തനങ്ങൾ.
കൈറ്റ്സ് നടത്തിയ ഏകദിന പ്രവേശന പരീക്ഷയിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആദ്യത്തെ ഗ്രൂപ്പ്.
അഞ്ചു റൊട്ടീൻ ക്ലാസുകൾ, ഒരു സ്കൂൾ ക്യാമ്പ് ഉൾപ്പെടെ ആകെ 6 ക്ലാസുകൾ. ജനുവരി 20 ന് ഒമിക്രോൺ തരംഗം മൂലം സ്കൂൾ വീണ്ടും അടക്കപ്പെട്ടു.എങ്കിലും ക്യാപ്റ്റൻസിലെ ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ ഈ വളരെ സമയം വളരെ ഭംഗിയായി ഉപയോഗിച്ചു. അനിമേഷൻ സിനിമ തയ്യാറാക്കലിന്റെ വിവിധ ഘട്ടങ്ങളിലൂടെ അവർ കടന്നു അനിമേഷൻ തയ്യാറാക്കുന്ന ഘട്ടത്തിൽ വരെ എത്തിയിരിക്കുന്നു.
ഒരു അനിമേഷൻ സിനിമ ഫെസ്റ്റ് സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തിന് ഭാഗമാണ് ഇവരുടെ അനിമേഷൻ നിർമ്മാണം