ജൂൺ (2026-27) മാസത്തെ പ്രവർത്തനങ്ങൾ
June 01- പ്രവേശനോത്സവം


June 04-പരിസ്ഥിതി ദിനാഘോഷവും പ്രത്യേക ഗ്രാമസഭയും

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിയെ കണ്ടറിയുവാനും തൊട്ടറിയുവാനുമായി പ്രകൃതി നടത്തം, പോസ്റ്റർ നിർമ്മാണ മത്സരം, ഇല, പൂവ്, വിത്ത് എന്നിവ ഉപയോഗിച്ച് ക്രാഫ്റ്റ് നിർമ്മാണം, ബോധവത്ക്കരണ ക്ലാസ് , ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
ക്വിസ് മത്സരത്തിൽ 8 A ക്ലാസ്സിലെ ആദിനാഥ് എം ഒന്നാം സ്ഥാനവും 9 A യിലെ സംവൃത പി പി രണ്ടാം സ്ഥാനവും നേടി. അനുദേവ് സി, ഋതുപർണ്ണ പി ആർ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു

ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു
പരിസ്ഥിതി ദിനത്തിൽ പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. പട്ടുവം പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളായ സുനിത കുമാരി സി, ഷൈനി ടി എന്നിവരെയാണ് സ്കൂളിൽ വെച്ച് ആദരിച്ചത്. ഹരിത കർമ്മ സേനയുടെ പ്രവർത്തന രീതി ഇവർ കുട്ടികൾക്ക് വിശദീകരിച്ച് കൊടുക്കുകയും സംശയങ്ങൾക്ക് മറുപടി കൊടുക്കുകയും ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി സുരേശൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് എം അജയൻ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്സ്, അനിലപ്രഭ എം വി, അനുദേവ് സി എന്നിവർ സംസാരിച്ചു.

പത്രവിസ്മയം സീസൺ 2 -ജൂൺ മാസമത്സരം
ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രതിമാസ ക്വിസ് മത്സരപരമ്പരയായ പത്ര വിസ്മയം സീസൺ 2 വിൻ്റെ ജൂൺ മാസത്തിലെ മത്സരം ജൂൺ 11ന് നടന്നു. ദേവജിത്ത് ടി വി ഒന്നാം സ്ഥാനവും സംവൃത പി പി, ദേവജിത്ത് പ്രദീപ് എന്നിവർ രണ്ടാം സ്ഥാനവും നേടി. വി അനീഷ് മാസ്റ്റർ ആയിരുന്നു ക്വിസ് മാസ്റ്റർ.